LATEST NEWS

തൃശൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിങ് അടര്‍ന്നു വീണു; വന്‍ അപകടം ഒഴിവായി

തൃശൂർ: കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഹാളിലെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകര്‍ന്നു വീണു. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍ അപകടം ഒഴിവായി. അസംബ്ലി കൂടുന്ന ഹാളിലെ സീലിങ്ങാണ് തകര്‍ന്നു വീണത്. ഫാനുകളും കസേരകളും നശിച്ചു. പുലര്‍ച്ചെയായിരുന്നു അപകടം.

2023ലാണ് ഹാള്‍ ഉദ്ഘാടനം ചെയ്തത്. എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അശാസ്ത്രീയമായാണ് കെട്ടിടം നിര്‍മിച്ചതെന്നും, നേരത്തെ തകരാറുകള്‍ ചൂണ്ടിക്കാട്ടിയതാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മാസം 31ന് പിടിഎ യോഗത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിരുന്നു.

SUMMARY: Ceiling of school auditorium collapses in Thrissur; major accident averted

NEWS BUREAU

Recent Posts

കൊല്ലത്ത് വയോധികന്‍ കൃഷിയിടത്തില്‍ മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയം

കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയില്‍ ബേബി ഫിലിപ്പ് ( 85 )…

15 minutes ago

തൃശൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍

തൃശൂർ: മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മില്‍ന…

1 hour ago

ഇടുക്കിയില്‍ സൂര്യാതപമേറ്റ് രണ്ടുപേര്‍ക്ക് പരുക്ക്

ഇടുക്കി: സംസ്ഥാനത്ത് സൂര്യാതപമേറ്റ് പരുക്കേല്‍ക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലും…

2 hours ago

നിതിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം…

3 hours ago

‘തെലങ്കാന രാഷ്ട്ര സേന’; പുതിയ പാർടിയുമായി കെ കവിത

ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ…

4 hours ago

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…

5 hours ago