തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ സംവരണപ്പട്ടിക അട്ടിമറിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ആരോപിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ആദിവാസി ദലിത് സംഘടനകള്‍ അറിയിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഭീം ആര്‍മിയും വിവിധ സംഘടനകളും ദേശീയതലത്തില്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണു ഹര്‍ത്താല്‍ എന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയര്‍മാന്‍ നോയല്‍ വി. ശാമുവേല്‍ അറിയിച്ചു.
പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാടിനെ ഒഴിവാക്കും. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണ സമിതി, എംസിഎഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരിക സഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാന സഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.
TAGS : STRIKE | KERALA
SUMMARY : Strike tomorrow in Kerala
ബെംഗളൂരു: പാലക്കാട് വെൽഫെയർ അസോസിയേഷൻ പതിനാലാമത് വാർഷിക കുടുംബസംഗമം ഞായറാഴ്ച രാവിലെ 9 മണി മുതൽ കാച്ചറക്കനഹള്ളി ദക്ഷിണ അയോധ്യ…
ബെംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. സഹോദരനും എംപിയുമായ ഡി.കെ. സുരേഷിനും…
വയനാട് : 10 വയസുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റില്‍. വയനാട് സ്വദേശി ചാക്കോയെ (74) ആണ് രാജാക്കാട് പോലീസ് അറസ്റ്റ്…
ബെംഗളൂരു: കെ.എൻ.ഇ പബ്ലിക് സ്കൂൾ വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. വിജയ കർണാടക അസിസ്റ്റന്റ് എഡിറ്റർ മേരി ജോസഫ് മുഖ്യാതിഥിയായി. കെ.എൻ.ഇ.ടി…
കൊച്ചി: ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് തത്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണകളിലായി 760 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്.…