ബെംഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ(48) ബെംഗളൂരുവിൽ അറസ്റ്റിലായി. കോയമ്പത്തൂർ സിറ്റി പോലീസും ഭീകരവാദ വിരുദ്ധ സ്ക്വാഡും ചേർന്നാണ് നഗരത്തിലെ ഒളിത്താവളത്തിൽ നിന്ന് രാജയെ പിടികൂടിയത്.
1998 ഫെബ്രുവരി 14നാണ് കോയമ്പത്തൂരിൽ 58 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരയുണ്ടായത്.
നിരോധിത സംഘടനയായ അൽ-ഉമ്മയുടെ കേഡറായിരുന്ന രാജ സ്ഫോടനത്തിനു പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. തയ്യൽക്കട നടത്തിയിരുന്ന ഇയാൾ സ്ഫോടനം നടത്താൻ വിവിധ ഇടങ്ങളിൽ ബോംബുകൾ സ്ഥാപിച്ചു. ഇതിനായി വീട് വാടകയ്ക്ക് എടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസിലെ മറ്റൊരു മുഖ്യപ്രതി മുജീബുർ റഹ്മാൻ ഇപ്പോഴും ഒളിവിലാണ്. 167 പ്രതികളുണ്ടായിരുന്ന കേസിൽ 153 പേരാണ് ശിക്ഷിക്കപ്പെട്ടത്. പിഡിപി നേതാവ് അബ്ദുൽ നാസർ മദനി 9 വർഷവും 3 മാസവും ജയിലിൽ കഴിഞ്ഞിരുന്നു. അദ്ദേഹത്തെ പിന്നീട് വിട്ടയച്ചു.
SUMMARY: Key accused in 1998 Coimbatore serial blast case arrested in Bengaluru.
കോഴിക്കോട്: പേരാമ്പ്രയില്‍ വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം. പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകള്‍ക്കും നേരെയാണ്…
മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കല്‍ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.…
കൊച്ചി: കളമശ്ശേരി എച്ച്‌എംടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത് മൃതദേഹം കുവൈറ്റില്‍ നിന്ന് നാടുകടത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെതാണെന്ന് സ്ഥിരീകരിച്ചു.…
മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡില്‍ തീപിടിത്തം. നാല് ബസുകള്‍ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ…
ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണ്‍ ഏരിയയിലുള്ള ഷിയാ ആരാധനാലയമായ തർലായ് ഇമാംബാർഗയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാവേർ ആക്രമണം…
തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജിയില്‍ വാദം…