ന്യൂഡല്‍ഹി: കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേല്‍രത്ന പുരസ്കാരം നാല് പേർക്കാണ് ലഭിക്കുക. ഒളിമ്പിക്സ് ഇരട്ടമെഡല്‍ ജേതാവും ഷൂട്ടിംഗ് താരവുമായ മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷിനും ഖേല്‍രത്നയുണ്ട്.
ഇതുകൂടാതെ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്പിക്സ് താരം പ്രവീണ്‍ കുമാർ എന്നിവരാണ് ഖേല്‍രത്നയ്‌ക്ക് അർഹരായത്. മലയാളിയും നീന്തല്‍ താരവുമായ സജൻ പ്രകാശ് അടക്കം 32 പേർക്കാണ് അർജ്ജുന അവാർഡ്. കഴിഞ്ഞ വര്‍ഷം പാരീസ് ഒളിമ്പിക്‌സില്‍ മനു ഭാക്കര്‍ ഇന്ത്യക്കായി രണ്ട് മെഡലുകള്‍ നേടിയിരുന്നു.
അതേസമയം ഡി.ഗുകേഷ് ലോക ചെസ്സ് ചാമ്പ്യനായി. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിനും പാരാ അത്ലറ്റ് പ്രവീണ്‍ കുമാറിനും മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡ് ജനുവരി 17 ന് നല്‍കും. പാരീസ് ഒളിമ്പിക്സില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെങ്കല മെഡല്‍ നേടി ഇന്ത്യന്‍ ഹോക്കി ടീം രാജ്യത്തിന് അഭിമാനമായി മാറിയിരുന്നു.
TAGS : LATEST NEWS
SUMMARY : Khel Ratna for 4 stars including Manu Bhaker and D Gukesh
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് – 35 22 ന് മടങ്ങും. സാങ്കേതിക തകരാർ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവന് ഇന്ന് 72,880 രൂപയായി. ഇന്നലെ 72,840 രൂപയായിരുന്നു ഒരു പവന്റെ…
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ…
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ…
ബെംഗളൂരു: ധർമ്മസ്ഥല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്തട്ക ക്ഷേത്രത്തിനടുത്തുള്ള ഗുണ്ടിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന്‍ കൊല്ലപ്പെട്ടു. മുരട്ടമേൽ സ്വദേശി…
ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി…