BENGALURU UPDATES

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു: യൂട്യൂബര്‍ അറസ്റ്റില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തുമകുരു സ്വദേശിയായ യുവാവിനെയാണ് ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തത്.

ന്യൂ ഇയറിന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. പിതാവിൻ്റെ പരാതിയില്‍ പറയുന്നതിങ്ങനെ, മകൾ അമ്മായിയുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് നടന്നുപോകുമ്പോ‍ഴാണ് സംഭവം. ഫാംഹൗസ് പാർട്ടിയെക്കുറിച്ച് ചോദിക്കാനായി പെണ്‍കുട്ടിക്കരികിില്‍ പ്രതി കാർ നിർത്തി. പെൺകുട്ടി പ്രതികരിക്കാതിരുന്നപ്പോൾ, പ്രതി പെണ്‍കുട്ടിയെ വാഹനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി എന്നും വാഹനത്തില്‍ മറ്റൊരാൾ ഉണ്ടായിരുന്നെന്നും പിതാവ് പറഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് പോകുന്നതിന് മുമ്പ് മദ്യപിക്കാൻ വേണ്ടി, കാറോടിച്ചിരുന്ന യുവാവ് മറ്റൊരു വ‍ഴി തെരഞ്ഞെടുത്തത്തായി പരാതിയിൽ പറയുന്നു. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ പെൺകുട്ടി പ്രതിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സഹോദരനെ വിളിക്കുകയും പിന്നീട് കാർ ട്രാക്ക് ചെയ്തപ്പോൾ അത് ഒരു കടയുടെ ഷട്ടറിൽ ഇടിച്ചതായി കണ്ടെത്തിയെന്നും അപ്പോഴാണ് പെണ്‍കുട്ടിയെ രക്ഷിക്കാനായതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

അതേസമയം തട്ടിക്കൊണ്ടുപോകൽ, പീഡനം എന്നീ ആരോപണങ്ങൾ പ്രതി നിഷേധിച്ചിട്ടുണ്ട്. പുതുവത്സരാഘോഷം ക‍ഴിഞ്ഞ് താൻ തുമകൂരുവിലേക്ക് മടങ്ങുകയായിരുന്നെന്ന് അയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അപ്പോ‍ഴാണ് തന്നോട് പെൺകുട്ടി ലിഫ്റ്റ് ചോദിച്ചതെന്ന് പ്രതി പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛൻ്റെയും സഹോദരൻ്റെയും മൊ‍ഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് പോലീസ് പറഞ്ഞു.
SUMMARY: Kidnapped and molested minor girl: YouTuber arrested in Bengaluru

NEWS DESK

Recent Posts

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്​ അന്തരിച്ചു. 73 വയസായിരുന്നു. ഏറെനാളായി…

28 minutes ago

പിണ്ഡോദരി മോളേ, നിന്റെ ഭര്‍ത്താവ് പെണ്ണ് കേസില്‍പെട്ടതിനേക്കാള്‍ നീ വിഷമിക്കും; നടി സ്നേഹയ്ക്കെതിരെ സത്യഭാമ

കൊച്ചി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ കലാമണ്ഡലം…

35 minutes ago

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…

2 hours ago

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…

3 hours ago

50 ശതമാനം വരെ ഡിസ്കൗണ്ട്; ലുലുവിൽ എൻഡ് ഓഫ് സീസൺ സെയിൽ ജനുവരി എട്ടു മുതൽ

ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…

3 hours ago

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു; ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…

4 hours ago