ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ കെ. കെ ഗംഗാധരൻ അനുസ്മരണം നടത്തി. ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ അധ്യക്ഷം വഹിച്ചു. കന്നഡ ഡവലെപ്മെണ്ട് അതോറിറ്റി ചെയർമാൻ പുരുഷോത്തം ബിളിമലെ, എഴുത്തുകാരായ സുധാകരൻ രാമന്തളി, വിഷ്ണുമംഗലം കുമാർ, സതീഷ് തോട്ടശ്ശേരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാലൻ സ്വാഗതം പറഞ്ഞു. അക്കാദമിക് കോ ഓർഡിനേറ്റർ മീര നാരായണൻ, കൺവീനർ ടോമി ആലിങ്കൽ, അഡ്വ . ബുഷ്‌റ വളപ്പിൽ എന്നിവർ പങ്കെടുത്തു. മേഖല കോ ഓർഡിനേറ്റർ നൂർ മുഹമ്മദ് നന്ദി പറഞ്ഞു.
മലയാളത്തിലെ മികച്ച എഴുത്തുകാരുടെ കൃതികൾ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും, അതിലൂടെ നമ്മുടെ സംസ്കാരം കർണ്ണാടകത്തിലേക്ക് കൈമാറുന്നതിലും കെ.കെ.ജി അമൂല്യമായ പങ്കുവഹിച്ചു. അദ്ദേഹം കന്നഡയിലേക്ക് വിവർത്തനം ചെയ്ത പല പുസ്തകങ്ങളും കർണ്ണാടകയിലെ യൂണിവേഴ്സിറ്റിതലത്തിലും മറ്റും സിലബസിന്റെ ഭാഗമാണ്. തനിക്ക് ഇഷ്ടപ്പെട്ട കൃതികൾ മാത്രമേ അദ്ദേഹം വിവർത്തനം ചെയ്യാറുള്ളുവെന്നും, കന്നഡക്കാർക്ക് സുപരിചിതനായ അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം മലയാളികളിലേക്ക് കൂടി എത്തിക്കേണ്ട ചുമതല നമുക്കുണ്ടെന്നും അതിനായി മലയാളം മിഷൻ മുൻകയ്യെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സുഹൃത്തുക്കൾക്കിടയിൽ കെ.കെ.ജി എന്ന് അറിയപ്പെട്ട അദ്ദേഹവുമായുള്ള വ്യക്തിബന്ധവും, വൈകാരികമായ അടുപ്പവും പ്രഭാഷകർ അനുസ്മരിച്ചു.
<BR>
TAGS : KK GANGADHARAN
ബെംഗളൂരു: ബിജെപി കർണാടക ഘടകത്തിലെ വിഭാഗീയത പരിഹരിക്കാൻ സംസ്ഥാന പര്യടനത്തിന് മുതിർന്ന നേതാക്കൾ രംഗത്ത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുൻ…
ന്യൂഡൽഹി: ദേശീയപാതകളിലെ ചില ഭാഗങ്ങളിലുള്ള തുരങ്കങ്ങള്‍, പാലങ്ങള്‍, മേൽപാലങ്ങൾ, അടിപ്പാതകൾപോലുള്ള ഘടനകളുള്ള ഭാഗത്തിന് ഈടാക്കിയ ടോള്‍ നിരക്ക് ശതമാനം കുറച്ച്…
ബെംഗളൂരു: ഗ്ലാസ് ഭിത്തിയിലൂടെ നന്ദി ഹിൽസിന്റെ സൗന്ദര്യം ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്ന പുതിയ റസ്റ്ററന്റുമായി കർണാടക സ്റ്റേറ്റ്…
ബെംഗളൂരു: യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി ബിഎംആർസി.…
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ കനത്തനാശം വിതച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 43 ആയി. ഇവരില്‍ 15 പേര്‍ കുട്ടികളാണ്. സമ്മര്‍ ക്യാമ്പിനെത്തിയ…
ബെംഗളൂരു: നഗരത്തിൽ ഈയാഴ്ച മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും…