തിരുവനന്തപുരം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ അനുകൂലിച്ച് ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചതിനെതിരെ കൈ രമ എംഎല്‍എ. കേസില്‍ ഹൈക്കോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് നിരാശജനകമാണെന്നും കെകെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സര്‍ക്കാര്‍ പരിഗണിക്കണം. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃ പദവി ഒഴിയണമെന്നും രമ ആവശ്യപ്പെട്ടു.
”സംസ്ഥാനത്തിന്‍റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്ന സാഹചര്യം കേരളത്തിന്‍റെ ജനാധിപത്യത്തിന് തന്നെ തീരാക്കളങ്കമാവുകയാണ്. പ്രതിപക്ഷമെന്നത് ഭരണപക്ഷത്തോളമോ, ഒരു പക്ഷെ അതിലേറെയോ സുപ്രധാനമാണ് ജനാധിപത്യത്തിലെന്ന് നമുക്കറിയാം. ഭരണ സംവിധാനത്തിന്‍റെ തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്ന, നിലകൊള്ളേണ്ടുന്ന പ്രതിപക്ഷമെന്നത് തീര്‍ച്ചയായും നമ്മുടെ ജനാധിപത്യത്തിന്‍റെ ശക്തിയും സൗന്ദര്യവുമാണ്. എന്നാലിവിടെ ആ ജനാധിപത്യ പ്രതീക്ഷകളാകെയാണ് തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തെ മുന്നില്‍ നിന്ന് നയിക്കേണ്ടുന്ന പ്രതിപക്ഷനേതാവ് തന്നെ സകുടുംബം ഗുരുതരമായ അഴിമതിയാക്ഷേപങ്ങളുടെ ചെളിക്കുണ്ടില്‍ പുതഞ്ഞുകിടക്കുന്ന ദയനീയമായ കാഴ്ച്ചയ്ക്കാണ് നാമിവിടെ സാക്ഷികളാവുന്നത്.
SUMMARY: KK Rama publicly criticizes the government’s pro-Pinarayi stance in the monthly payment case















