ഡല്‍ഹി: ഡല്‍ഹിയിലെ നജഫ്ഗഡില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. സംഭവത്തില്‍ രാംജി ലാലിന്റെ ഭാര്യ കമലേഷ് (50), മകള്‍ മോണിക്ക (29), മകൻ കേശവ് (25), മരുമകള്‍ സോനം (24) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മോണിക്കയുടെ മകള്‍ ദിയ (4), കേശവിന്റെ മകള്‍ യുവാൻഷ് എന്നിവർക്കും പൊള്ളലേറ്റു. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ നാലു പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മാതാപിതാക്കളെ കാണാനെത്തിയപ്പോഴാണ് മോണിക്കയും മകളും അപകടത്തില്‍പ്പെട്ടത്. ഗുരുഗ്രാം ബാദ്ഷാപൂരിലാണ് മോണിക്കയുടെ ഭർത്താവ് രാഹുലും മറ്റ് കുടുംബാംഗങ്ങളും താമസിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Four members of a family died after a gas cylinder exploded
















