കോഴിക്കോട്: കെ.എന്‍.എം ജനറല്‍ സെക്രട്ടറിയും കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ എം. മുഹമ്മദ് മദനി(79) അന്തരിച്ചു. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് സൗത്ത് കൊടിയത്തൂർ മസ്ജിദുൽ മുജാഹിദീൻ ഗ്രൗണ്ടിൽ നടക്കും.
പുളിക്കല്‍ മദീനത്തുല്‍ ഉലൂം പ്രിന്‍സിപ്പിലായി റിട്ടയര്‍ ചെയ്ത മദനി എടവണ്ണ ജാമിഅ നദ്വിയ്യയില്‍ പ്രിന്‍സിപ്പല്‍ ആയി ജോലി ചെയ്തു. തുടര്‍ന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലും സേവനം ചെയ്തു. ദീര്‍ഘകാലം ഐ എസ് എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിലും മാലാപ്പറമ്പ് ഇഖ്‌റ മസ്ജിദിലും ദീര്‍ഘകാലം ഖത്തീബ് ആയിരുന്നു.
1989 മെയ് 29ന് കൊടിയത്തൂരിൽ നടന്ന മുബാഹലക്ക് (കേരളത്തിലെ മുസ്‌ലിം ഐക്യവേദിയായ അൻജുമൻ ഇശാഅത്തെ ഇസ്‌ലാമും അഹ്മദിയാ ജമാഅത്തിലെ ഖാദിയാനി വിഭാഗവും തമ്മിൽ നടന്ന ആത്മശാപ പ്രാർഥന) ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ മുബാഹലയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. അതിന് നേതൃത്വം നല്‍കിയത് മദനി ആയിരുന്നു
ഭാര്യ: നഫീസ (ഓമശ്ശേരി). മക്കൾ: എം. ഷബീർ (കൊളത്തറ സി.ഐ.സി.എസ് അധ്യാപകൻ), ഫവാസ് (ചെറുതുരുത്തി ഗവ. ഹൈസ്കൂൾ), ബുഷ്‌റ (ചെറുവടി), ഷമീറ (കോഴിക്കോട്), ഷംലത് (ഗ്രീൻവാലി പബ്ലിക് സ്കൂൾ മുക്കം), ഷമീല (ഇമ്പിച്ചി ഹാജി ഹൈസ്കൂൾ ചാലിയം), ഫസ്‌ല (ആരാമ്പ്രം). മരുമക്കൾ: പി.വി. അബ്ദുല്ല (ചെറുവടി), പി.പി. ഹാരിസ് (കോഴിക്കോട്), അബ്ദുൽ ഖാദർ (കടവനാട്), കെ.സി. അബ്ദുറബ്ബ് (തിരുത്തിയാട്), പി.പി. അബ്ദുസ്സമദ് (ആരാമ്പ്രം), മനാർ (കടലുണ്ടി നഗരം), തസ്‌നി (പൊക്കുന്ന്). സഹോദരിമാർ: ഫാത്തിമ, ബിയ്യുണ്ണി.
<BR>
TAGS : OBITUARY,
SUMMARY : KNM General Secretary M. Muhammad Madani passes away
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…