ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള ശക്തിഗണപതി ടെമ്പിൾ ഹാളിൽ വെച്ചു നടന്നു. കരയോഗം പ്രസിഡന്റായ സനൽ കെ നായർ, സെക്രട്ടറി സുരേഷ്കുമാർ, ട്രഷറർ സജിത് കെ നായർ, വനിതാ വിഭാഗം കോർകമ്മിറ്റി കൺവീനർ ശോഭന രാമ്ദാസ്, മാതൃശക്തി പ്രസിഡൻറ് വനജകുമാരി എന്നിവർ ചേർന്ന് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.
കെഎൻഎസ്എസ് വൈസ് ചെയർമാൻ മോഹൻകുമാർ ജി, ജോ. ട്രഷറർ എം പി പ്രദീപൻ, വനിതാ കോർ കമ്മിറ്റി ജോ. കൺവീനർ സുജാതാ പ്രദീപൻ, ഗോപിനാഥൻ, ജയപ്രകാശ് എന്നിവരും മറ്റു വിശിഷ്ടാഥിതികളും ചേർന്ന് സമ്മാനദാനം നിർവഹിച്ചു. 11 കരയോഗങ്ങളിൽ നിന്നായി 23 പേർ സിംഗിൾസിലും ഡബിൾസിലുമായി പങ്കെടുത്തു. വിജയികൾക്ക് ട്രോഫിയും, ക്യാഷ് പ്രൈസും സർടിഫിക്കറ്റും നമ്മാനിച്ചു. ഏറ്റവും കൂടുതൽ പോയിൻറു നേടിയ സർജാപുര കരയോഗം റോളിംഗ് ട്രോഫി കരസ്ഥമാക്കി.
സിംഗിൾസിൽ അരുൺ സി, സർജാപുര കരയോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാർത്തികേയൻ, വിമാനപുര കരയോഗം, ഗോവിന്ദരാജ് കെ, ജയമഹാൾ കരയോഗം എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഡബിൾസിൽ അരുൺ സിയും അഭിലാഷ് ചാലാറ്റിലും ചേർന്ന് ഒന്നാം സ്ഥാനം നേടി. പ്രസാദ് ഇ, ഹരീഷ് കൈപ്പിള്ളി ഹൊരമാവു കരയോഗം രണ്ടാം സ്ഥാനവും, സുജിത് പി കെ, ഷൈജിത് പി കെ ഇന്ദിരാനഗർ കരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
SUMMARY: KNSS Foundation Day Carrom Tournament
പാലക്കാട്: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് 17കാരിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ്…
പാലക്കാട്: സ്‌കൂട്ടറില്‍ നിന്നു വീണ കുട്ടി ബസ് തട്ടി മരിച്ചു. രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ്…
തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്. എസ്‌എൻഡിപി യോഗം…
ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…
ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…