ASSOCIATION NEWS

ജയമഹൽ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ 9ന് കരയോഗ കുടുബാoഗങ്ങളുടെ കലാ പരിപാടികളോടെ ആരംഭിച്ച സംഗമത്തിന് പദ്മശ്രീ രാമചന്ദ്രന്‍ പുലവരും സംഘവും (ഷൊര്‍ണൂര്‍) അവതരിപ്പിച്ച തോല്‍പ്പാവകൂത്ത്, ടൈംസ് ജോക്‌സ് കോഴിക്കോട് സംഘം അവതരിപ്പിച്ച സംഗീത സന്ധ്യ എന്നിവ അരങ്ങേറി.

മുന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറും ബിജെപി കേരള മഹിളാ മോര്‍ച്ച നേതാവുമായ നവ്യ ഹരിദാസ്, കെഎന്‍എസ്എസ് ചെയര്‍മാന്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, ജോയിന്റ് ട്രഷറര്‍ പ്രദീപന്‍, കരയോഗം പ്രസിഡന്റ് പി രവീന്ദ്രന്‍ സെക്രട്ടറി വിജീഷ് പിള്ള, മഹിളാ കോര്‍ കമ്മിറ്റി കണ്‍വീനര്‍ ശോഭന രാമദാസ്, കുടുംബസംഗമം കണ്‍വീനറും യുവജന വിഭാഗം പ്രസിഡന്റുമായ നീതു നായര്‍ എന്നിവര്‍ പൊതുസമ്മേളനത്തിന് ഭദ്രദീപം തെളിച്ചു.
കഴിഞ്ഞ അധ്യയന വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ട്രഷറര്‍ മോഹന്‍ കുമാര്‍ സി പി, മഹിളാ വിഭാഗം ഭാരവാഹികള്‍ സുജാത ഹരികുമാര്‍, ജ്യോതി ബാലന്‍, ഇന്ദു, യുവജന്‍ വിഭാഗം ഭാരവാഹികള്‍ ദീപ, സൂരജ് കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
SUMMARY: KNSS Jayamahal karayogam family meet

NEWS DESK

Recent Posts

കെഎസ്ആര്‍ടിസി പമ്പ-കോയമ്പത്തൂര്‍ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങി; പമ്പ-തെങ്കാശി സര്‍വീസ് നാളെ മുതല്‍

പമ്പ: ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി പുതുതായി പമ്പയിൽ നിന്ന് നേരിട്ട് തമിഴ്നാട്ടിലേക്ക് അന്തർസംസ്ഥാന സർവീസ് തുടങ്ങി. പമ്പ-കോയമ്പത്തൂർ സർവീസാണ് ആരംഭിച്ചിട്ടുള്ളത്.…

34 minutes ago

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍

പാലക്കാട്:  ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റ് ചെയ്തു. കേസിലെ…

42 minutes ago

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ)യുമായി സഹകരിച്ച് എച്ച്.സി.എൽ ഗ്രൂപ്പ്…

2 hours ago

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല, പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെയ്യും- ഡി. ​കെ. ശി​വ​കു​മാ​ർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, മുഖ്യമന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഹൈക്കമാൻഡ് ഇക്കാര്യങ്ങളില്‍ തീ​രു​മാ​നം…

2 hours ago

ഇ​ന്ത്യ-​റ​ഷ്യ വാ​ര്‍​ഷി​ക ഉ​ച്ച​കോ​ടി; പുടിൻ ഡിസംബർ 4ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഡിസംബർ 4, 5 തീയതികളിലായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. ഇന്ത്യൻ…

2 hours ago

പമ്പയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ല; ഹൈക്കോടതി

പത്തനംതിട്ട: ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും തീരത്തും വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി…

3 hours ago