ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.
സർജാപുര കരയോഗം: കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമം “സർഗോത്സവം – 2025”, കേരള പിറവി/ രാജ്യോത്സവ ആഘോഷങ്ങൾ ശനിയാഴ്ച സർജാപൂർ റോഡിലെ, കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കൺവെൻഷൻ സെന്ററിൽ രാവിലെ 9 മണി മുതൽ നടക്കുന്നതാണ്. കരയോഗം പ്രസിഡന്റ് രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന യോഗം കെ.എൻ.എസ്.എസ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ് ഉത്‌ഘാടനം ചെയ്യും. മഹാദേവപുര എംഎൽഎ മഞ്ജുള ലിംബാവലി, മുൻ മന്ത്രി അരവിന്ദ് ലിംബാവലി തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. കെ.എൻ.എസ്.എസ് ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ, മറ്റു ഭാരവാഹികൾ, ബോർഡ് ഡയറക്ടറുമാർ, കരയോഗം പ്രതിനിധികൾ, മഹിളാ പ്രതിനിധികൾ, മറ്റു വിശിഷ്ടവ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയിൽ, കുടുംബാംഗങ്ങളുടെ കലാപരിപാടികളും, സദ്യയും ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടിയുടെ ഭാഗമായി സ്‌പന്ദന ഹോസ്പിറ്റലുമായി സഹകരിച്ച് നടപ്പാക്കുന്ന കുടുംബാംഗങ്ങൾക്കുള്ള ആരോഗ്യ സുരക്ഷാ പാക്കേജുകളുടെ ഉദ്ഘാടനവും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടക്കുന്നതാണെന്ന് കരയോഗം സെക്രട്ടറി ജയശങ്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക -9902733955.
ബൊമ്മനഹള്ളി കരയോഗം: ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം ‘കുടുംബ കൂട്ട് 2025’നവംബർ 2 നു രാവിലെ 8 മണി ബൊമ്മനഹള്ളി വിജയ ബാങ്ക് ലേയൗട്ടിലുള്ള സിരി കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ ,സാംസ്‌കാരിക സമ്മേളനം എന്നിവ ഉണ്ടായിരിക്കും. സാംസ്‌കാരിക സമ്മേളനത്തിൽ ബെംഗളൂരു സൗത്ത് എം പി തേജസ്വി സൂര്യ ,ബൊമ്മനഹള്ളി എം.എല്‍.എ സതീഷ് റെഡ്‌ഡി, മുൻ ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോംനാഥ്, കെഎൻഎസ്എസ് ബോർഡ് ചെയർമാൻ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ, മഹിളാ കൺവീനർ ശോഭന രാംദാസ് മറ്റു ബോർഡ് അംഗങ്ങൾ, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുക്കുമെന്ന് കരയോഗം സെക്രട്ടറി മധു മേനോൻ, പ്രസിഡന്റ് സോമശേഖർ ഹരിദാസ് എന്നിവര്‍ അറിയിച്ചു.
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…
ബെംഗളൂരു: പുതുതായി തിരഞ്ഞടുക്കപ്പെട്ട കേരളസമാജം ഭാരവാഹികൾക്ക് കേരളസമാജം കെ ആർ പുരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലഹർ സിംഗ്…