കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബ സംഗമം നാളെ

ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം, മഹിളാ വിഭാഗം യുവജന വിഭാഗം എന്നിവരുടെ  നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമം നാളെ ഉച്ചയ്ക്ക് 2ന് കാവേരി നഗർ എം എൽ ആർ കൺവെൻഷൻ സെന്ററിൽ നടക്കും. മെഗാതിരുവാതിര ഉൾപ്പെടെ അംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടാകും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് എ. എസ് പദ്മകുമാർ അധ്യക്ഷത വഹിക്കും. എംഎൽഎ മഞ്ജുള ലിംബാവലിയും അരവിന്ദ് ലിംബാവലിയും മുഖ്യാതിഥികളായി പങ്കെടുക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരി, ജന സെക്രട്ടറി ആർ മനോഹര കുറുപ്പ്, ഖജാൻജി മുരളീധർ നായർ, സിനിമ താരം കവിത നായർ, പിന്നണി ഗായിക കൃഷ്ണദിയ അജിത് എന്നിവർ പങ്കെടുക്കും. യക്ഷഗാനം, മോഹിനിയാട്ടം, ഓട്ടൻ തുള്ളൽ, കളരി പയറ്റ് തുടങ്ങിയ കലാരൂപങ്ങളും അരങ്ങേറുമെന്ന് സെക്രട്ടറി പി എൻ പുരുഷോത്തമൻ അറിയിച്ചു.
<br>
TAGS : KNSS
SUMMARY : KNSS Whitefield Karayogam Family reunion tomorrow

 

Savre Digital

Recent Posts

സൈബർ തട്ടിപ്പിൽ കർണാടക മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടമായി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം…

17 seconds ago

സോണിയ ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും

വയനാട്: സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ…

39 minutes ago

കഴിഞ്ഞ മാസം ചേകാടി സ്കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു

ബെംഗളൂരു: കഴിഞ്ഞ മാസം വയനാട് ചേകാടി ഗവ.എൽപി സ്കൂളിൽ  കൂട്ടംതെറ്റി എത്തിയ 3 വയസ്സുള്ള കുട്ടിയാന ചെരിഞ്ഞു. കര്‍ണാടകയിലെ നാഗർഹൊള…

1 hour ago

ഐസിയു പീഡന കേസ്: സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ അതേ ആശുപത്രിയില്‍ തിരിച്ചെടുത്തു

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ സസ്‌പെൻഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത…

2 hours ago

ഗുരുവായൂര്‍ മേല്‍ശാന്തിയായി മൂര്‍ത്തിയേടത്ത് സുധാകരൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു

ഗുരുവായൂർ: ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍…

2 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞാലുമൂട് മുതപ്പൻകോട് കൃഷ്ണ വിലാസത്തിൽ കെ.പി മണിയുടെ ഭാര്യ സുഭദ്ര (76) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊങ്ങസാന്ദ്ര…

3 hours ago