LATEST NEWS

കൊച്ചടൈയാന്‍ സിനിമയുമായി ബന്ധപ്പെട്ട കേസ്: ലത രജനീകാന്തിന്റെ ഹര്‍ജി തള്ളി ബെംഗളൂരു കോടതി

ബെംഗളൂരു: കൊച്ചടൈയാന്‍ സിനിമയുമായി ബന്ധപ്പെട്ട കേസില്‍ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്ത് സമര്‍പ്പിച്ച ഹര്‍ജി ബെംഗളൂരു കോടതി തള്ളി. ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച നടപടികളില്‍ നിന്നാണ് ഒഴിവാക്കണമെന്നാണ് ലത രജനീകാന്തിന്റെ ഹര്‍ജി.

പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലവിലുണ്ടെന്ന് പറഞ്ഞു. യാതൊരു വിചാരണയോ തെളിവോ ഇല്ലാത്തതിനാല്‍ അവരെ വെറുതെ വിടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ലതയുടെ ഭര്‍ത്താവ് രജനീകാന്ത് നായകനായ തമിഴ് ചിത്രമായ കൊച്ചടൈയാനുമായി ബന്ധപ്പെട്ടതാണ് കേസ്.

2014ല്‍ ഇറങ്ങിയ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തര്‍ക്കങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമ വിലക്ക് സമ്പാദിക്കുന്നതിനായി ലത രജനീകാന്ത് വ്യാജരേഖ ഉപയോഗിച്ചെന്നാണ് കേസ്. ‘പബ്ലിഷേഴ്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസ് ക്ലബ് ബെംഗളൂരു 1996’ എന്ന പേരില്‍ 2014 നവംബര്‍ 28ന് ഒരു വ്യാജ കത്ത് സൃഷ്ടിച്ചെന്നാണ് കേസ്.
SUMMARY: Kochadaiyan movie case: Bengaluru court rejects Latha Rajinikanth’s plea

WEB DESK

Recent Posts

യെമൻ ജയിലിലെ നിമിഷപ്രിയയുടെ മോചനം; മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമത്തില്‍ ചർച്ചകള്‍ക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്ര…

17 minutes ago

പാലക്കാട്ടെ വിദ്യാർഥിയുടെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കും പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

പാലക്കാട്: പല്ലൻ ചാത്തന്നൂരിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുന്റെ ആത്മഹത്യയിൽ നടപടി. കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്റർക്കും ആരോപണവിധേയയായ…

59 minutes ago

നെന്മാറ സജിത വധക്കേസ്; ചെന്താമരയുടെ ശിക്ഷാവിധി ശനിയാഴ്ച

പാലക്കാട്‌: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. പാലക്കാട് നാലാം അഡി.ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്.…

60 minutes ago

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; അസോ. ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ കേസ്

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് ഡയറക്ടർ ദിനില്‍ ബാബുവിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം…

2 hours ago

എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎല്‍എ

കോട്ടയം: അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചുവെന്നും അദ്ദേഹം…

2 hours ago

ഓണാഘോഷവും 11-ാംവാർഷികവും

ബെംഗളൂരു: കളരി പണിക്കർ കളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ (കെപികെകെഡബ്ല്യുഎ) കർണാടകയുടെ ഓണാഘോഷവും 11-ാംവാർഷികവും രാമമൂർത്തി നഗറിലുള്ള നാട്യപ്രിയ നൃത്തക്ഷേത്ര…

3 hours ago