കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 8,000 രൂപ പിഴ അടയ്ക്കാനും നിർദ്ദേശം നല്കി. തിരുവനന്തപുരം സ്വദേശിയായ കിരണ്‍ ജ്യോതിയുടെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയാണിയാള്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് കിരണ്‍ കൊച്ചി നഗരത്തില്‍ തീതുപ്പുന്ന ബൈക്കില്‍ കറങ്ങി നടന്നത്. തിരക്കുള്ള റോഡിലൂടെയായിരുന്നു അഭ്യാസ പ്രകടനം. പിന്നാലെ വന്ന കാര്‍ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അനധികൃതമായി ബൈക്ക് രൂപമാറ്റം വരുത്തുകയും അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
TAGS : KOCHI | FIRE | BIKE | LICENSE | SUSPENDED
SUMMARY : Practicing on a fire-breathing bike: Youth’s license suspended
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…