കൊച്ചി: പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ ( 63 ) ആണ് ഭാര്യ വനജയെ ( 58 ) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. രണ്ടര വർഷം മുമ്പാണ് ഇവർ പറവൂരില്‍ താമസം തുടങ്ങിയത്.
എറണാകുളത്ത് സ്വകാര്യ ഏജൻസിയില്‍ സെക്യൂരിറ്റി ജീവനക്കാർ ആണ് വിദ്യാധരൻ. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട ജീവനക്കാരി ആണ് വനജ. കുറച്ച് കാലം മുമ്പ് വനജയ്ക്ക് കാഴ്ചക്കുറവ് ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് വിദ്യാധരന് മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതായും ദമ്പതികള്‍ തമ്മില്‍ വഴക്കിടാറുണ്ടെന്നും നാട്ടുകാർ പറഞ്ഞതായാണ് വിവരം.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുമെന്ന് വിദ്യാധരൻ പലപ്പോഴും പറഞ്ഞിരുന്നു. സംഭവ ദിവസം രാവിലെ മകളെ വിളിച്ച് ഇക്കാര്യം പറഞ്ഞതായും പരിഭ്രാന്തരായ മകള്‍ അയല്‍വാസികളെ വിളിച്ച്ബ ഇക്കാര്യം പറയുകയും ചെയ്തു. തുടർന്ന് ഇവരെത്തി നോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
TAGS :
SUMMARY : KOCHI | KILLED
The husband hanged himself after killing his wife by slitting her throat
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…
ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ്…
തിരുവനന്തപുരം: പിഎം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം…
ചെന്നൈ: കൊക്കെയ്ൻ കേസില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച് ഇഡി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന്…
മുംബൈ: പോലീസ് സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തെന്നാരോപിച്ച് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം.…
തിരുവനന്തപുരം: സിപിഐ പുറത്താക്കിയ മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്. എഐടിയുസിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന മീനാങ്കല്‍ കുമാറിനെ സിപിഐ പുറത്താക്കിയിരുന്നു. അതിനുപിന്നാലെ…