ബെംഗളൂരു: കൊച്ചി വാട്ടർ മെട്രോയുടെ ചുവടുപിടിച്ച് ജലയാന പദ്ധതിയുമായി തുറമുഖ നഗരമായ മംഗളൂരുവും. നേത്രാവതി, ഫൽഗുനി നദികളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ സർവിസാണ് ആരംഭിക്കുന്നത്. ഇരുനദികളെയും ബന്ധിപ്പിച്ച് ബജൽമുതൽ മറവൂർവരെയാണ് മെട്രോ സർവിസ്.വാ ട്ടർ മെട്രോ പദ്ധതി നടപ്പിലായാൽ നഗരത്തിലെ ഗതാഗതതിരക്കിന് ഏറെക്കുറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ പുഴയുടെ സൗന്ദര്യം ആസ്വദിച്ച് നഗരം കറങ്ങാമെന്നതിനാൽ വിനോദസഞ്ചാര മേഖലയിലും നേട്ടം പ്രതീക്ഷിക്കുന്നു.
ആദ്യ ഘട്ടത്തിൽ 17 സ്റ്റേഷനുകളിലായി 30 കിലോമീറ്റർ ദൂരം പൂർത്തീകരിക്കും. ബജൽ, സോമേശ്വര ക്ഷേത്രം, ജെപ്പിനമൊഗറു, ബോളാർ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെ സഞ്ചരിക്കും. ബജൽ, സോമേശ്വര ക്ഷേത്രം, ജെപ്പിനമൊഗറു, ബോളാർ ബീച്ച് വ്യൂ, ഉള്ളാൾ (കൊടേപുര), ഹൊയിഗെ ബസാർ, ബെംഗ്രെ, ബന്ദർ (പഴയ തുറമുഖം), ബോലൂർ-ബൊക്കപട്ടണ, തണ്ണീർ ഭവി, സുൽത്താൻ ബത്തേരി, പുതിയ മംഗളൂരു തുറമുഖം, ബംഗ്ര കുളൂർ, കുളൂർ പാലം, ബൈക്കാംപാടി ഇൻഡസ്ട്രിയൽ ഏരിയ, കുഞ്ഞത്ത് ബെയിൽ, മറവൂർ പാലം എന്നിവയാണ് വാട്ടർ മെട്രോ ആദ്യഘട്ട സ്റ്റേഷനുകൾ.
നേത്രാവതി, ഫൽഗുനി എന്നീ നദികളെ ദേശീയ ജലപാതകളായി രണ്ടുവർഷം മുമ്പ് മാരിടൈം ബോർഡ് പ്രഖ്യാപിച്ചിരുന്നു. 2024-25 ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് വാട്ടർ മെട്രോ പദ്ധതി പ്രഖ്യാപിച്ചത്. മെട്രോ സ്റ്റേഷനുകൾക്ക് ആവശ്യമായ സ്ഥലം, നെറ്റ്വർക്ക് സാധ്യത എന്നിവയെല്ലാം പഠനവിധേയമാക്കും. പഴയ മംഗളൂരു തുറമുഖത്തെ തിരക്ക് കുറക്കുന്നതിന് റോറോ സര്‍വിസ് (റോൾ-ഓൺ/റോൾ-ഓഫ്) നടത്തുന്നതിനുള്ള സാധ്യത പഠനവും നടത്തും.
കഴിഞ്ഞവർഷം ഇന്ത്യയിൽ ആദ്യമായി കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തിരുന്നു. 10 ദ്വീപുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളും 38 ജെട്ടികളുമാണ് കൊച്ചിയിലുള്ളത്. സുഖകരവും സുരക്ഷിതവുമായ യാത്രാമാർഗമെന്ന നിലയിൽ കൊച്ചി വാട്ടർ മെട്രോ ശ്രദ്ധേയമാണ്.
<BR>
TAGS : MANGALORE | WATER METRO
SUMMARY : Kochi Model Water Metro Project in Mangalore
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ചാവേർ സ്ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…