കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. 84 വയസ്സുകാരിയായ അന്നമ്മയെ കൊലപ്പെടുത്തിയതിനാണ് അദ്വൈതിനെ (24) പെരുമ്പാവൂർ പോലീസ് ബൊമ്മനഹള്ളിയിൽ നിന്നു പിടികൂടിയത്. അന്നമ്മയെ തേങ്ങയെറിഞ്ഞ് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ചു കൊന്നതായി ഇയാൾ പോലീസിനു മൊഴിനൽകി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പെരുമ്പാവൂർ സ്വദേശിയായ അഭിഭാഷകന്റെ തോട്ടുവയിലെ പറമ്പിൽ അന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുരയിടത്തിന്റെ സൂക്ഷിപ്പുകാരിയായിരുന്നു അന്നമ്മ. അന്നമ്മയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്കു പോലീസ് എത്തിച്ചേർന്നത്.
തുടർന്ന് അയൽവാസികളെയും നാട്ടുകാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാടുവിട്ട അദ്വൈതിലേക്ക് പോലീസ് എത്തിയത്. തന്റെ അമ്മയെ വഴക്കു പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് അദ്വൈത് വെളിപ്പെടുത്തി.
ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. ഇതിനു ശേഷം അന്നമ്മയുടെ ആഭരണങ്ങൾ ഊരിയെടുത്ത ശേഷം വീട്ടിലേക്കു പോയി. രാത്രിയോടെ എറണാകുളത്തും തുടർന്ന് ബെംഗളൂരുവിലേക്കും കടക്കുകയായിരുന്നു.
SUMMARY: Kodanad old woman murder accused arrested from Bengaluru.
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര…
തിരുവനന്തപുരം: കെ എസ് ആര് ടി സിക്ക് പെന്ഷന് വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്ഷന് വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…