കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ടയറുകള്‍ പാതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലാണുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നത്. കൊല്‍ക്കത്ത, ഹൗറ, സോള്‍ട്ട് ലേക്ക്, ബാരക്ക്പുര്‍ എന്നിവിടങ്ങളിലാണ് മഴമൂലമുള്ള വെള്ളക്കെട്ട് രൂക്ഷം.
ഇവിടങ്ങളില്‍ ശനിയാഴ്ച മുഴുവന്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം, കനത്ത മഴയിലും 30.1 ഡിഗ്രി സെല്‍ഷ്യസാണ് കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയ കൂടിയ താപനില. സാധാരണ ദിവസങ്ങളിലെ താപനിലയേക്കാള്‍ 2.4 ഡിഗ്രി മാത്രം കുറവാണ് ഇത്. 26 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. സാധാരണനിലയിലുള്ളതിനെക്കാള്‍ 0.6 ഡിഗ്രി മാത്രം കുറവാണ് ഇത്.
TAGS : KOLKATA | AIRPORT | HEAVY RAIN
SUMMARY : Kolkata drenched in heavy rain; Water puddle on airport runway (Video)
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…