കൊല്ലം: കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള ഡോ. ജിമ്മി തോമസിന്‍റെയും പാലക്കാട് ഐഐടിയിലെ ഡോ. ടി കെ സുധീഷിന്റെയും നേതൃത്വത്തിലുള്ള മൂന്ന് അംഗ വിദഗ്ധ സമിതി ഇന്നലെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു.
ദേശീയപാതയുടെ അടിസ്ഥാന നിര്‍മ്മാണത്തിലും മണ്ണ് പരിശോധനയിലും വീഴ്ച സംഭവിച്ചെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ പ്രാഥമിക നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ കമ്ബനിയായ ശിവാലയ കണ്‍സ്ട്രക്ഷന്‍സിനും സ്വതന്ത്ര എഞ്ചിനിയറിംഗ് കണ്‍സല്‍ടൻസിനും കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. ചുമതലുണ്ടായിരുന്ന ദേശീയ പാത അതോറിറ്റി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. തകർന്ന സർവീസ് റോഡിന്‍റെ പുനർനിർമ്മാണം ഉടൻ പൂർത്തിയാക്കി ഗതാഗതം സാധാരണ നിലയിലാക്കുമെന്നാണ് എൻഎച്ച്‌എഐ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.
SUMMARY: Kollam National Highway collapse incident; Expert team report soon
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…