കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ദുരന്തകാരണം കരിമരുന്ന് പ്രയോഗമെന്ന് പ്രാഥമിക നിഗമനം. വനംമന്ത്രിക്ക് ഉത്തര മേഖല സിസിഎഫ് നൽകിയ പ്രാഥമിക വിവരത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ആന വിരണ്ടത് സ്‌ഫോടനം കാരണമെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം വനംമന്ത്രിക്ക് കൈമാറി. ക്ഷേത്രം അധികാരികൾ ചട്ടം പാലിച്ചില്ല എന്നാണ് പ്രാഥമിക നിഗമനം. എക്‌സ്‌പ്ലോസിസ് നിയമ ലംഘനം ഉണ്ടോ എന്ന് വിശദമായി പരിശോധിക്കണമെന്നും സിസിഎഫ് നിർദേശിച്ചു.
അതേസമയം, അപകടത്തിൽ മരിച്ച മൂന്നു പേരുടേയും പോസ്റ്റുമോര്‍ട്ടം നടപടി രാവിലെ എട്ടുമണിയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. 29 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കൊയിലാണ്ടി നഗരസഭയിലെ 9 വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ വൈകുന്നേരം ആറുമണിയ്ക്കാണ് ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞത്.
TAGS: KERALA
SUMMARY: Kozhikkod elephant attack incident reportedly due to crackers bursting, says preliminary report
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…