കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തി ചാർജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.യു. ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്.
മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ ബന്ദ് പ്രഖ്യാപിക്കുന്നതായി കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടും വിദ്യാർത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിനെത്തുടർന്ന് കെ.എസ്.യു. സംഘടിപ്പിച്ച മാർച്ചിലാണ് സംഘർഷം ഉണ്ടായത്.
കെഎസ്‌യു പ്രവർത്തകർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം. സംഘർഷത്തിനിടെ പോലീസ് കെ.എസ്.യു. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതുകൂടാതെ ലാത്തിച്ചാർജും ഉണ്ടായി. നിരവധി കെ.എസ്.യു. പ്രവർത്തകർക്കാണ് സംഘർഷത്തെ തുടർന്ന് പരിക്കേറ്റത്. സംഘർഷത്തില്‍ രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
കെ.എസ്.യു. പ്രവർത്തകർ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ്പുകള്‍ ഇ ഗ്രാൻഡ് എന്നിവ ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കെ.എസ്.യു. പ്രവർത്തകർ കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
TAGS: KSU| KOZHIKOD| EDUCATION|
SUMMARY: KSU has announced an educational bandh in Kozhikode district tomorrow
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…