KERALA

രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിപക്ഷനേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും രാഹുല്‍ മാങ്കൂട്ടത്തി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ മറ്റൊരു രാജി വേണ്ട എന്ന നിലപാടിലായിരുന്നു സണ്ണി ജോസഫ്. പെണ്‍കുട്ടിയെ കൊല്ലാന്‍ നിമിഷങ്ങള്‍ മതിയെന്ന രാഹുലിന്റെ ശബ്ദരേഖയാണ് സണ്ണി ജോസഫ് മാറി ചിന്തിക്കാന്‍ കാരണം.

അതേസമയം രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമോ എന്ന് ഹൈക്കമാന്‍ഡിന് ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തിൽ പാലക്കാട് വൻ തിരിച്ചടി നേരിടുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട് . ഉപതിരഞ്ഞെടുപ്പ് ഫലം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.

രാഹുൽ രാജിവെച്ചാൽ എതിരാളികൾക്കു മേൽ മുൻതൂക്കം നേടാമെന്നാണ് വിഡി സതീശന്റെ നിലപാട്. വിഡി സതീശനെ പിന്തുണയ്ക്കുന്നവർക്കും ഇതേ നിലപാടാണ്. കുറച്ചുകൂടി കാത്തിരിക്കാമെന്ന് മറുപക്ഷം പറയുന്നുന്നത്. പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അടൂരിലെ വസതിയിൽ തുടരുകയാണ്.
SUMMARY: KPCC demands resignation of Rahul Mangkootathil as MLA

NEWS DESK

Recent Posts

ബെംഗളൂരുവില്‍ ഇടിമിന്നലോടെയുള്ള മഴ, പല ഭാഗങ്ങളിലും വെള്ളപ്പൊക്കം; ഇനിയുള്ള ദിവസങ്ങളില്‍ മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: ഇന്നലെ രാത്രി 30-40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിനൊപ്പം പെയ്ത ഇടിമിന്നലോടെയുള്ള മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം…

2 minutes ago

ദീപാവലി യാത്രത്തിരക്ക്; ബെംഗളൂരു-ചെന്നൈ റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ബെംഗളൂരുവിൽനിന്ന് 18,21,25 തീയതികളിൽ രാവിലെ…

10 minutes ago

പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിന് ഹൈകോടതി ഏര്‍പ്പെടുത്തിയ വിലക്ക് തുടരും; ഹരജി 14ന് വീണ്ടും പരിഗണിക്കും

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിന് ഹൈകോടതി ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപകടാവസ്ഥയും തുടരുന്ന സാഹചര്യംകൂടി…

15 minutes ago

കേരളസമാജം കണ്ടോൺമെന്റ് സോണ്‍ ഓണാഘോഷം നാളെ

ബെംഗളൂരു: കേരളസമാജം കണ്ടോണ്‍മെന്റ് സോണിന്റെ ഓണാഘോഷം 'നമ്മ ഓണം 2025' ഞായറാഴ്ച വസന്ത് നഗറിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവനില്‍…

18 minutes ago

കേരളത്തിൽ പോളിയോ വിതരണം ഒക്ടോബർ 12 മുതൽ; 21 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകും

തിരുവനന്തപുരം : പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച്ച സംസ്ഥാനത്ത്…

9 hours ago

കെ.എന്‍.എസ്.എസ് രാജാജിനഗർ കരയോഗം കുടുംബസംഗമം 12 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി രാജാജിനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് 3 മണി…

10 hours ago