LATEST NEWS

പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിന് ഹൈകോടതി ഏര്‍പ്പെടുത്തിയ വിലക്ക് തുടരും; ഹരജി 14ന് വീണ്ടും പരിഗണിക്കും

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിന് ഹൈകോടതി ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപകടാവസ്ഥയും തുടരുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്?താഖ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ചവരെ വിലക്ക് നീട്ടി ഉത്തരവിട്ടത്. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. ആഗസ്റ്റ് ആറിനാണ് ടോള്‍ പിരിവ് തടഞ്ഞ് കോടതിയുടെ ഉത്തരവ് ഉണ്ടായത്.

തിങ്കളാഴ്ച കേസ് പരിഗണിക്കവേ, നിലവിലെ സാഹചര്യത്തില്‍ ടോള്‍ പിരിവിന് അനുമതി നല്‍കിയാല്‍ തുക കുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച നിലപാടറിയിക്കാന്‍ ദേശീയപാത അതോറിറ്റി കൂടുതല്‍ സമയം തേടി. തുടര്‍ന്നാണ് ഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കോണ്‍ഗ്രസ് നേതാവ് ഷാജി കോടകണ്ടത്ത്, ഒ.ജെ. ജനീഷ് തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
SUMMARY: High Court ban on toll collection in Paliyekkara to continue; petition to be considered again on 14th

WEB DESK

Recent Posts

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല; മധ്യപ്രദേശ് പോലിസ് തിരിച്ചുപോയി

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയെന്ന കേസില്‍ മധ്യപ്രദേശ് പോലിസ് സംഘം കേരളത്തില്‍ നിന്ന് മടങ്ങി. കേരളത്തില്‍ നടത്തിയ അന്വേഷണത്തില്‍…

12 minutes ago

തമിഴ്‌നാട് വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 18 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ്…

34 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ തകഴി ചന്ദ്രത്തിൽ വീട്ടില്‍ ഭാരതിയമ്മ (മണി) ബെംഗളൂരുവില്‍ അന്തരിച്ചു. മർഗൊണ്ടനഹള്ളി ആശ്രമം റോഡ് നിസർഗ ലേഔട്ടില്‍ 'സിന്ദൂര'ത്തിലായിരുന്നു…

53 minutes ago

മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ഇടുക്കി: ഇരട്ടയാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കല്‍ രാഹുല്‍ സണ്ണി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത്…

1 hour ago

വടകരയിലെ യുവാവിന്‍റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി?; വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പുറത്ത്

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ലോണ്‍…

2 hours ago

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.…

3 hours ago