LATEST NEWS

കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി; ദീപാദാസ് മുന്‍ഷി കണ്‍വീനര്‍

തിരുവനന്തപുരം: കെപിസിസിയില്‍ പുതിയ കോർ കമ്മിറ്റി. ദീപാദാസ് മുൻഷി കണ്‍വീനർ. 17 അംഗ സമിതിയില്‍ എ.കെ ആൻ്റണിയും. തിരഞ്ഞെടുപ്പ് ഒരുക്കം, പ്രചാരണം, സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളില്‍ കൂടിയാലോചനകള്‍ ഈ കമ്മിറ്റി നടത്തും.

സണ്ണി ജോസഫ്, വി.ഡി സതീശൻ, എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂർ, കെ.സുധാകരൻ, കൊടിക്കുന്നില്‍ സുരേഷ്, അടൂർ പ്രകാശ്, കെ.മുരളീധരൻ, വി.എം സുധീരൻ, എം.എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.പി അനില്‍കുമാർ, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്ബില്‍, ഷാനിമോള്‍ ഉസ്മാൻ തുടങ്ങിയവരാണ് കോർ കമ്മിറ്റിയിലെ അംഗങ്ങള്‍.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പ്രചാരണ പരിപാടികളെ ഏകോപിപ്പിക്കുകയെന്നതാണ് പ്രധാനമായും പുതിയ കോർ കമ്മിറ്റിയുടെ ലക്ഷ്യം. ഏറെ നാളുകള്‍ക്ക് ശേഷം എകെ ആന്‍റണി കോണ്‍ഗ്രസിന്‍റെ സുപ്രധാനമായ കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയെന്ന പ്രത്യേകതയും പുതിയ പ്രഖ്യാപനത്തിലുണ്ട്.

SUMMARY: KPCC has a 17-member core committee; Deepadas Munshi is the convener

NEWS BUREAU

Recent Posts

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ. എം.ആർ. രാഘവവാര്യർക്ക് കേരളജ്യോതി, പി.ബി. അനീഷിനും രാജശ്രീ വാര്യർക്കും കേരളപ്രഭ

തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…

59 minutes ago

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.ടി സ്മൃതി നാളെ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…

1 hour ago

നോര്‍ക്ക കെയര്‍ രജിസ്‌ട്രേഷന്‍: കര്‍ണാടകയില്‍ നിന്നും 2800 ലധികം പ്രവാസികള്‍ നോര്‍ക്ക കാര്‍ഡ് അംഗത്വം എടുത്തു

ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…

2 hours ago

പ്രണയബന്ധം എതിർത്തതിന് മകളും സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി; സംഭവം ബെംഗളൂരു ഉത്തരഹള്ളിയില്‍

ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…

3 hours ago

നാളെ മുതൽ വൻ ഓഫറുകളുമായി സപ്ലൈകോ; ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്‌ക്ക്, 50ാം വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി 50 ദിവസത്തേക്ക് വിലക്കുറവ്

തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…

3 hours ago

പ്രണയവും ഒരു കോടിയുടെ ഇൻഷുറൻസും; മകനെ കൊലപ്പെടുത്തിയ അമ്മയും കാമുകനുമടക്കം 3 പേർ അറസ്റ്റിൽ

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…

4 hours ago