KERALA

തൃശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

തൃശൂര്‍: പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂടിയിടിച്ചത്. കൂടിയിടിച്ച വാഹനങ്ങള്‍ ഇടിച്ച് കയറി രണ്ട് കടകളും തകര്‍ന്നിട്ടുണ്ട്.

പരുക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. അപകടത്തിൽ ബസിന്റെയും ലോറിയുടെയും മുൻവശം പൂർണമായും തകർന്നു.
SUMMARY: KSRTC buses and lorry collided in Thrissur; The injury of 12 people and the driver’s condition is serious

NEWS DESK

Recent Posts

വ്യാജ നിയമന ഉത്തരവു നൽകി പണം തട്ടിയയാൾ പിടിയിൽ

ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…

6 minutes ago

ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കർണാടക

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക്  കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ​ഗതാ​ഗത…

15 minutes ago

സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി വിജയ്; ഡിസംബറില്‍ പൊതുയോഗം നടത്തും

ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ…

55 minutes ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; യുവതി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി.വിനയ (26) ആണ്…

2 hours ago

വി.എം വിനുവിന് പകരം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ കല്ലായി ഡിവിഷനില്‍ സംവിധായകൻ വി.എം. വിനുവിന് പകരക്കാരനെത്തി. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജു കാളക്കണ്ടിയാണ്…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസില്‍ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റില്‍. സ്വർണ്ണകൊള്ളയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ…

4 hours ago