LATEST NEWS

കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം കാട്ടാക്കടയില്‍ നിന്നും നെയ്യാർ ഡാമിലേക്ക് പോയ ബസും നെയ്യാറില്‍ നിന്നും കാട്ടാക്കടയിലേക്ക് വന്ന ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മുപ്പതോളം പേർക്ക് പരുക്കേറ്റു.

ഇടിച്ച ഒരു ബസിന്റെ ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. കള്ളിക്കാട് പെരിഞ്ഞാംകടവിലാണ് അപകടം ഉണ്ടായത്. നെയ്യാർ ഡാമില്‍ നിന്നും കാട്ടാക്കടയില്‍ വന്ന ബസിന്റെ ഡ്രൈവർ വാഹനത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അയാളെ പുറത്തിറക്കാനുള്ള ശ്രമമാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തുകയാണ്.

ഇരു ബസുകളിലെയും യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഇരു ബസുകളുടെയും മുൻ വശങ്ങള്‍ പൂർണ്ണമായും തകർന്ന നിലയിലാണ്.

SUMMARY: KSRTC buses collide in accident; around 30 injured

NEWS BUREAU

Recent Posts

രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…

9 minutes ago

ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍

ബെംഗളൂരു: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ ഏഴ്…

30 minutes ago

പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…

50 minutes ago

ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ്‌ ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍  കണ്ടെത്തി. മുണ്ട്ഗോഡ്…

1 hour ago

അ​മി​ത​ഭാ​രം: ബോട്ട് നദിയില്‍ മുങ്ങി നാല് മരണം, നിരവധി പേരെ കാണാതായി

ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…

2 hours ago

കേരളത്തിൽ തൂക്കുസഭയെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ

തിരുവനന്തപുരം: കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം. ഒരു മുന്നണിക്കും കേരളത്തില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്ത…

2 hours ago