ബെംഗളൂരു: ബസിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കർണാടക ആർടിസി കണ്ടക്ടർ അറസ്റ്റിൽ. ബാഗൽകോട്ട് സ്വദേശി പ്രദീപ് (40) ആണ് അറസ്റ്റിലായത്. കർണാടക ആർടിസിയിൽ കരാർ ജീവനക്കാരനാണ് പ്രദീപ്. ഏപ്രിൽ 22ന് ഉള്ളാളിൽ നിന്ന് മുടിപ്പ് വഴി സ്റ്റേറ്റ് ബാങ്ക് റോഡിലേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് ഇയാൾ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
സംഭവം സഹയാത്രക്കാർ മൊബൈലിൽ പകർത്തിയ ശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബസ്സിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയെ കണ്ടക്ടർ സീറ്റിനടുത്ത് നിന്ന് നിരന്തരം അനുചിതമായി സ്പർശിക്കുകയും, അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയുമായിരുന്നു. വിവരമറിഞ്ഞ പോലീസ് ഉടൻ സ്ഥലത്തെത്തി ബസ് നിർത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
TAGS: KARNATAKA | ARREST
SUMMARY: KSRTC conductor arrested for molesting women passenger
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…