തിരുവനന്തപുരം: ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച് കെഎസ്‌ആര്‍ടിസി. ഇതോടെ കെഎസ്‌ആര്‍ടിസി വഴി പാഴ്സല്‍ അയക്കാൻ ചെലവേറും. എന്നാല്‍ അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധന ഉണ്ടാവില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ് വഴി കൊറിയര്‍ അയക്കാൻ കഴിയുക. പരമാവധി ഭാരം 120 കിലോ.
അഞ്ചു മുതല്‍ 15 വരെ കിലോ വരെയുള്ള ഭാരത്തിന് 132രൂപ മുതല്‍ 516 രൂപ വരെയാണ് ചാർജ്ജായി നല്‍കേണ്ടി വരിക. 200 കിലോമീറ്റർ ദൂരത്തിന് 110 രൂപ, 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. ഈ നിരക്കുകള്‍ക്കൊപ്പം 18 ശതമാനം ജി.എസ്.ടിയും ഉപഭോക്താക്കള്‍ അടയ്ക്കണം. കെഎസ്‌ആർടിസിയില്‍ പാഴ്സലായി അയക്കാവുന്ന പരമാവധി ബാരം 120 കിലോയാണ്. ഇതിനെ സ്ലാബുകളായി തിരിച്ചിട്ടുണ്ട്.
ഓരോ സ്ലാബിലെ ഭാരവും ദൂരവും കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 200 കിലോമീറ്റർ വരെ അഞ്ച് കിലോയ്ക്ക് 110 രൂപ, 15 കിലോവരെ 132 രൂപ, 30 കിലോവരെ 158 രൂപ, 45 കിലോവരെ 250 രൂപ, 60കിലോ വരെ 309 രൂപ, 75 കിലോവരെ 390രൂപ, 90 കിലോവരെ 460 രൂപ, 105 കിലോവരെ 516 രൂപ, 120 കിലോവരെ 619 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഒന്നരവർഷം മുമ്പാണ് കെഎസ്ആർടിസി സ്വന്തമായി ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്.
800 കിലോമീറ്റർ ദൂരം വരെയാണ് ലോജിസ്റ്റിക് സർവീസ് കൊറിയർ പാഴ്‌സലുകള്‍ എത്തിക്കുന്നത്. അതിന് സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയർ സർവീസ് നടത്തിയിരുന്നെങ്കിലും അത് പരാജയമായി കലാശിച്ചു. സ്വന്തമായി ലോജിസ്റ്റിക് സർവീസ് തുടങ്ങിയപ്പോള്‍ അത് വൻലാഭകരമായി മാറി. കെ എസ് ആർടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തില്‍ ലോജിസ്റ്റിക് സർവീസിന് ഇപ്പോള്‍ മുഖ്യ പങ്കുണ്ട്. ഒന്നര വർഷത്തിന് ശേഷം ആദ്യമായാണ് ലോജിസ്റ്റിക് സർവീസ് നിരക്ക് വർധിപ്പിക്കുന്നത്.
TAGS : KSRTC
SUMMARY : KSRTC increased logistics service charges
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…
കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ്…
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു.…
മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…