ബെംഗളൂരു: യുഎസ് ആസ്ഥാനമായി ചിപ്പ് നിര്‍മാതാക്കളായ മൈക്രോണ്‍ ടെക്നോളജിയുടെ ഗുജറാത്തിലെ പ്രവര്‍ത്തനത്തിന് കേന്ദ്രം നല്കിയ സബ്സിഡിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമി. മൂന്നാം മോദി സര്‍ക്കാരിലെ സ്റ്റീൽ – ഘന വ്യവസായ മന്ത്രിയാണ് കുമാരസ്വാമി. ഇന്ത്യയില്‍ 2.5 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനി ഇറക്കിയത്. പ്ലാന്റിന്റെ ഭാഗമായി 5,000 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
എന്നാല്‍ കമ്പനിയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 2 ബില്യണ്‍ ഡോളര്‍ സബ്സിഡിയാണ്. കമ്പനിയുടെ നിക്ഷേപത്തിന്റെ 70 ശതമാനത്തോളമാണിത്. കമ്പനി സൃഷ്ടിച്ച തൊഴില്‍ കണക്ക് അടിസ്ഥാനമാക്കി പറഞ്ഞാല്‍ ജോലി ഒന്നിന് സര്‍ക്കാര്‍ നല്‍കുന്നത് 3.2 കോടി രൂപയാണ്. നിലവിൽ ഇന്ത്യക്ക് ഇതിന്റെ ആവശ്യമില്ലെന്നാണ് കുമാരസ്വാമിയുടെ വാദം.
ബെംഗളൂരു അടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിരവധി ചെറുകിട സംരംഭകരുണ്ട്. അവരും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ അവർക്കാർക്കും ഇത്തരം സാമ്പത്തിക സഹായം ലഭ്യമല്ലെന്നതും കുമാരസ്വാമി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സമ്പത്ത് എങ്ങനെ സംരക്ഷിക്കാം എന്നതാണ് മന്ത്രി പദത്തിലിരുന്ന് ഇപ്പോള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നരേന്ദ്ര മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് അടക്കമുള്ള നിരവധി കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുകയാണ് കുമാരസ്വാമിയുടെ വാക്കുകള്‍.
TAGS: HD KUMARASWAMY| KARNATAKA
SUMMMARY: HD Kumaraswamy openly criticise subsidy given for us based company
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍…