ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം കെ.കെ.എസ് പൊന്നോണം 2024 ‘ ബ്രൂക്ക്ഫീല്‍ഡ് സി.എം.ആര്‍.ഐ.ടി കോളേജില്‍ നടന്നു മഹാദേവപുര മുന്‍ എം.എല്‍.എ അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായിരുന്നു കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ കെ അനില്‍ കുമാര്‍, ഡോ. ഭാസ്‌കര്‍, സിഎംഡി, ഇഎല്‍വി പ്രോജക്ട്‌സ് എന്നിവര്‍ വിശിഷ്ടാതിഥികളായി
സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, 10 ,12 ക്ലാസ്സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍, മറ്റു മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ സമാജം അംഗങ്ങളെ അനുമോദിക്കല്‍ എന്നിവ ചടങ്ങില്‍ നടന്നു.
ഓണസദ്യ, കലാമണ്ഡലം പ്രഭാകരന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ‘രുഗ്മണീസ്വയംവരം’ ഓട്ടന്‍ തുള്ളല്‍, കര്‍ണാടക മഹിളാ യക്ഷഗാനസംഘം അവതരിപ്പിച്ച ‘കൃഷ്ണലീല’ യക്ഷഗാന, പിന്നണിഗായകരായ ജിതിന്‍ രാജ്, പൂര്‍ണശ്രീ, ജോബി ജോണ്‍, സ്‌നേഹ അശോക്, വയലിന്‍ വിദ്വാനായ വിഷ്ണു അശോക് എന്നിവര്‍ അവതരിപ്പിച്ച ഗാനമേള എന്നിവ ഉണ്ടായിരുന്നു.
<BR>
TAGS : ONAM -2024
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…