ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സമാപിച്ചു. ‘കെകെഎസ് പൊന്നോണം 2025’ എന്ന പേരിൽ ബ്രുക്ഫീൽഡിലുള്ള സിഎംആർഐടിയിൽ നടന്ന ആഘോഷത്തിൽ മഹാദേവപുര എംഎൽഎ മഞ്ജുള ലിംബാവലി, ശങ്കർ റാവു, ആനന്ദ്, തെന്നിന്ത്യൻ തരാം രാഹുൽ മാധവ് എന്നിവർ മുഖ്യാതിഥികളായി.
സമാജത്തിന്റെ കീഴിലുള്ള കലാക്ഷേത്രയിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികൾ, സമാജം അംഗങ്ങളുടെ കലാപരിപാടികൾ, ഷാരോൺ അപ്പുവും സംഘവും നയിച്ച സംഗീത പരിപാടി എന്നിവ അരങ്ങേറി. ഉന്നതവിജയംനേടിയ കുട്ടികളെയും 80 വയസ്സ് പിന്നിട്ട അംഗങ്ങളെയും കലാക്ഷേത്രയിലെ അധ്യാപകരെയും ആദരിച്ചു. ഇ.പി. സുഷമയുടെ ഓർമ്മയ്ക്കായി അവരുടെ കുടുംബാംഗങ്ങളുമായി ചേർന്ന് നടത്തിയ ചെറുകഥാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം രാഹുൽ മാധവ് നിർവഹിച്ചു. പ്രസിഡന്റ് രജിത്ത് ചെനാരത്ത് അധ്യക്ഷനായി. സമാജം വൈസ് പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി കെ. അനിൽകുമാർ എന്നിവരും സംസാരിച്ചു. സമാജം സെക്രട്ടറ അജിത് കോടോത്ത്, ട്രഷറർ സന്തോഷ് കെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
◼️ ചിത്രങ്ങള്‍
SUMMARY: Kundalahalli Kerala Samajam Onam celebrations conclude
തൃശ്ശൂര്‍: സിപിഎം നേതാവും മുന്‍ കുന്നംകുളം എംഎല്‍എയുമായ ബാബു എം. പാലിശ്ശേരി അന്തരിച്ചു. 67 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു…
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. കേരളത്തില്‍ തുടരാന്‍ അവസരം…
കണ്ണൂര്‍: കണ്ണൂരില്‍ യശ്വന്ത്പൂര്‍ വീക്കിലി എക്സ്പ്രസിനുനേരെ കല്ലേറ്. സംഭവത്തില്‍ ട7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരുക്കേറ്റു. ഇന്നലെ രാത്രി 10.30ഓടെയാണ്…
കൊച്ചി: ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ വെള്ളിയാഴ്ച…
പാലക്കാട്: നെന്മാറയില്‍ സജിതയെ വെട്ടിക്കൊന്ന കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. മുഖത്ത്…
തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ തെന്നിവീണ യുവതിക്ക് ദാരുണാന്ത്യം. ചിറയിന്‍കീഴ് ചെറുവള്ളിമുക്ക് പറയത്തകോണം കിഴുവില്ലം സ്നേഹ തീരംവീട്ടില്‍ എം.ജി.…