ASSOCIATION NEWS

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ മനസ്സും എന്ന വിഷയത്തില്‍ സംസാരിച്ചു. സമാജം സംഘടിപ്പിച്ച വായനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും മലയാളം മിഷൻ നടത്തിയ ‘കണിക്കൊന്ന’ പരീക്ഷയിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റിന്റെ വിതരണവും ചടങ്ങില്‍ നടന്നു.

സമാജം വൈസ് പ്രസിഡണ്ട് ശാന്ത എൻ കെ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. വഹിച്ചു. സെക്രട്ടറി അജിത് കോടോത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി അനിൽകുമാർ കെ നന്ദിയും പറഞ്ഞു. പ്രവർത്തകസമിതി അംഗമായ രാജേഷ് കെ, സുരേഷ് ബാബുവിനെ സദസിന് പരിചയപ്പെടുത്തി. പ്രവർത്തകസമിതി അംഗമായ മഹേഷ് മേനോന്‍ പരിപാടിയുടെ അവതാരകനായി. വൈസ് പ്രസിഡന്റ് എം ഗോപാലകൃഷ്ണൻ, മുതിർന്ന അംഗമായ ജി ശ്രീകണ്ഠൻ എന്നിവർ ചേര്‍ന്ന് സുരേഷ്ബാബുവിനെ ആദരിച്ചു.
SUMMARY: Kundalahalli Kerala Samajam organized a lecture

NEWS DESK

Recent Posts

പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…

5 minutes ago

എൻ എസ്. മാധവന് നിയമസഭാ പുരസ്കാരം

തിരുവനന്തപുരം: സാഹിത്യ- കലാ- സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ  എൻഎസ് മാധവന്. ഒരു ലക്ഷം രൂപയും ശിൽപ്പവുമാണ്…

29 minutes ago

കഴക്കൂട്ടത്തെ നാല് വയസുകാരന്റെ മരണം കൊലപാതകം; കഴുത്തിനേറ്റ പരുക്ക് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകനായ നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം…

45 minutes ago

ആളുമാറി പോലീസ് മര്‍ദ്ദിച്ചെന്ന് യുവാവിന്റെ പരാതി

തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…

2 hours ago

ആരവല്ലി മലനിരകളുടെ പുതുക്കിയ നിര്‍വചനം സുപ്രീംകോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരക‍ളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വിജയകുമാര്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…

3 hours ago