കുവൈറ്റ് തീപിടിത്തം; ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു, മരിച്ച 11 പേരുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിൽ മരിച്ച 11 മലയാളികളുടെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് നടക്കും. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊച്ചിയിൽനിന്ന് ഇന്നലെ കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. തുടർന്ന് പൊതുദർശനം നടക്കും. 11 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.

മരിച്ച ആകാശിന്റെ പന്തളം മുടിയൂർകോണത്തെ വീട്ടിൽ 11മണിക്ക് പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്‌കാരം നടക്കും. തിരുവല്ല സ്വദേശി തോമസ് ഉമ്മന്റെ മൃതദേഹം ഞായറാഴ്ചയാണ് സംസ്‌കരിക്കുക.ദുരന്തത്തിൽ മരിച്ച സിബിൻ, സജു വർഗീസ്, മാത്യു തോമസ്,എന്നിവരുടെ സംസ്‌കാരം തിങ്കളാഴ്ച നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.

കുവൈറ്റ് ദുരന്തത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബുവിന്റെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. ഒൻപതാം മൈൽ ഐപിസി ചർച്ച് സെമിത്തേരിയിലാണ് സംസ്‌കാരം . പാമ്പാടിയിലെ വാടക വീട്ടിലും പുതുതായി നിർമിക്കുന്ന വീട്ടിലും പൊതുദർശനം നടത്തും.

മരിച്ച പായിപ്പാട് സ്വദേശി ഷിബു വർഗീസിന്റെ സംസ്‌കാര ശുശ്രുഷകൾ നാളെ നാല് മണിക്ക് പായിപ്പാട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും. മരിച്ച ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിന്റെ സംസ്‌കാരം നാളെ രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും. മൂന്നുപേരുടെയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

കൊല്ലം സ്വദേശികളായ രണ്ടുപേരുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. വെളച്ചിക്കാല വേങ്ങൂർ വടക്കോട്ട് വിളയിൽ വീട്ടിൽ ലൂക്കോസിന്റെ സംസ്‌കാരം ഉച്ചയ്ക്ക് നടക്കും. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നും വീട്ടിൽ എത്തിക്കുന്ന മൃതദേഹം വെളച്ചിക്കാല ഐപിസി സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്. പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജിന്റെ സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. നരിക്കൽ മാർത്തോമാ പള്ളിയിൽ ആണ് ചടങ്ങുകൾ. പുനലൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വീട്ടിൽ എത്തിക്കും.

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ എട്ട് പേരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്‌കരിച്ചിരുന്നു. നെടുമങ്ങാട് അരുൺ ബാബു, ശൂരനാട് ഷമീർ, വാഴമുട്ടം മുരളീധരൻ നായർ, ഇടവ ശ്രീജേഷ് തങ്കപ്പൻ, പെരിനാട് സുമേഷ് എസ്.പിള്ള, ചാവക്കാട് ബിനോയ് തോമസ്, തിരൂർ നൂഹ്, പുലാമന്തോൾ ബാഹുലേയൻ, കണ്ണൂർ വയക്കര നിതിൻ, തലശ്ശേരി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.

അതേസമയം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. ബാക്കി 13 പേരും വാർഡുകളിലാണ്. ആരുടെയും ആരോ​ഗ്യനിലയിൽ ആശങ്ക വേണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളിൽ കഴിയുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് മലയാളികൾ ചികിത്സയിൽ കഴിയുന്നത്.
<BR>
TAGS : KUWAIT FIRE TRAGEDY
SUMMARY : Kuwait Fire; All the Malayalis who are undergoing treatment have overcome the danger level, and the funeral of 11 dead people is today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. പവന് 280 രൂപ വർധിച്ച്‌ 1,08,560...

പവര്‍ക്കട്ടിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും വര്‍ധിക്കും

തിരുവനന്തപുരം: 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ...

പള്ളിയില്‍ കുര്‍ബാനയ്ക്കിടെ കുരിശ് തകര്‍ന്നുവീണ് വൈദികന് ദാരുണാന്ത്യം

ക്വിറ്റോ: കുർബാന നടത്തുന്നതിനിടെ കൂറ്റൻ കുരിശ് തലയില്‍ വീണ് വൈദികന് ദാരുണാന്ത്യം....

റൺവേയിൽ അപരിചിത വസ്തു; ബെംഗളൂരുവിൽ ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയർന്നു

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ അപരിചിത വസ്തു കണ്ടെത്തിയതിനെ തുടർന്ന്...

റേഷൻ കാർഡ് ഇ-കെവൈസി; അവസാന തീയതി നവംബർ 10 വരെ നീട്ടി

ബെംഗളൂരു: കർണാടകയിലെ റേഷൻ കാർഡ് ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. പവന് 280 രൂപ വർധിച്ച്‌ 1,08,560...

പവര്‍ക്കട്ടിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും വര്‍ധിക്കും

തിരുവനന്തപുരം: 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ...

പള്ളിയില്‍ കുര്‍ബാനയ്ക്കിടെ കുരിശ് തകര്‍ന്നുവീണ് വൈദികന് ദാരുണാന്ത്യം

ക്വിറ്റോ: കുർബാന നടത്തുന്നതിനിടെ കൂറ്റൻ കുരിശ് തലയില്‍ വീണ് വൈദികന് ദാരുണാന്ത്യം....

റൺവേയിൽ അപരിചിത വസ്തു; ബെംഗളൂരുവിൽ ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയർന്നു

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ അപരിചിത വസ്തു കണ്ടെത്തിയതിനെ തുടർന്ന്...

റേഷൻ കാർഡ് ഇ-കെവൈസി; അവസാന തീയതി നവംബർ 10 വരെ നീട്ടി

ബെംഗളൂരു: കർണാടകയിലെ റേഷൻ കാർഡ് ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി...

തുലാവർഷം കനക്കുന്നു; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

കർണാടകയിൽ മഴ മുന്നറിയിപ്പ്; ബെംഗളൂരുവിലും ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശവുമായി...

ഫ്രാ​ൻ​സി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം; അക്രമങ്ങളെ തള്ളി പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ൺ

പാരിസ്: ഫ്രാന്‍സില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രതിഷേധം വന്‍...

Related Articles

Popular Categories