തൃശൂർ: സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയായി കെ.വി. അബ്ദുല്‍ ഖാദറിനെ കുന്നംകുളത്ത് നടക്കുന്ന ജില്ല സമ്മേളനം തിരഞ്ഞെടുത്തു. പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും എല്‍.ഡി.എഫ് ജില്ല കണ്‍വീനറുമാണ്. മൂന്ന് തവണ ഗുരുവായൂർ നിയമസഭ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ ആയിരുന്നു. പ്രവാസി ക്ഷേമ ബോർഡ് ചെയർമാനാണ്.
ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്. 2006 മുതല്‍ 2021 വരെ ഗുരുവായൂർ എം.എല്‍.എയായിരുന്നു. 1991 മുതല്‍ സി.പി.എം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്. 1997 മുതല്‍ പാർടി ഏരിയ സെക്രട്ടറിയായി. തുടർന്ന് സി.പി.എം ജില്ല കമ്മറ്റിയംഗമായും സെക്രട്ടേറിയറ്റ് അംഗമായും മാറി.
ദേശാഭിമാനിയുടെ ഗുരുവായൂർ ലേഖകനായി 12 വർഷത്തോളം പ്രവർത്തിച്ചു. കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് പരേതനായ കറുപ്പം വീട്ടില്‍ അബുവിന്റെയും പാത്തുവിന്റെയും മൂത്തമകനാണ്. ഷെറീനയാണ് ഭാര്യ. മക്കള്‍: അഖില്‍, അജിഷ.
TAGS : CPM
SUMMARY : KV Abdul Khader CPM Thrissur District Secretary
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…
കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ്…
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു.…
മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…