ബെംഗളൂരു: ലാൽബാഗ് ബൊട്ടാനിക്കൽ ഗാർഡനിൽ ആദ്യ ഭിന്നശേഷി സൗഹൃദ ശുചിമുറി തുറന്നു. ബെംഗളൂരുവിലെ സന്നദ്ധ സംഘടനയായ റാമ്പ് മൈ സിറ്റി, ഓസ്ട്രേലിയൻ കോൺസുലേറ്റ് ജനറലുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷണർ ഫിലിപ്പ് ഗ്രീൻ പദ്ധതി ഉദ്ഘാടനം ചെയ്തു. തേജസ്വി സൂര്യ എംപി പങ്കെടുത്തു.
ബെംഗളൂരുവിനെ വീൽചെയർ സൗഹൃദ നഗരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് റാമ്പ് മൈ സിറ്റി അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നഗരത്തിലെ പാർക്കുകൾ, സ്കൂളുകൾ, ഉൾപ്പെടെ ഇടങ്ങളിൽ പത്തിലേറെ ഭിന്നശേഷി സൗഹൃദ ശുചിമുറികൾ കൂടി നിർമിക്കുമെന്നും സംഘടന വ്യക്തമാക്കി.
SUMMARY: Lalbagh opens its first disability-friendly washroom.
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…
ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്.…
ബെംഗളൂരു: കൊല്ലം ഈട്ടിവിള പുനലൂർ സ്വദേശി ഡി. ലാസർ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. രാമമൂർത്തിനഗർ പഴയ…
ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായി…
പാലക്കാട്: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ്…