കണ്ണൂര്‍ : തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാതയ്ക്കായി കുന്നിടിച്ച സ്ഥലത്ത് വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് രണ്ട് തവണയാണ് ഇവിടെ മണ്ണിടിഞ്ഞത്. വാഹനങ്ങൾ കടന്നുപോകുന്ന സമയത്ത് തന്നെയാണ് അപകടമുണ്ടായത്. രാവിലെയും ഉച്ചയ്‌ക്കുമാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തിന് പിന്നാലെ പ്രദേശവാസികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ കളക്‌ടർ ഇതുവരെ മണ്ണിടിഞ്ഞ പ്രദേശം സന്ദർശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ റോഡ് ഉപരോധിച്ചു. തളിപ്പറമ്പ് ആര്‍ ഡി ഒ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. എന്‍ എച്ച് എ ഐ അധികൃതര്‍ എത്തുമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.
കാസറഗോഡ് കാഞ്ഞങ്ങാട് കൂളിയങ്കാവിലും റോഡ് ഇടിഞ്ഞിരുന്നു. ദേശീയപാതയുടെ അപ്രോച് റോഡാണ് തകര്‍ന്നത്. ഇത് രണ്ടാം തവണയാണ് ഇവിടെയും റോഡ് ഇടിയുന്നത്. അപ്രോച് റോഡ് ഇനി ഉപയോഗിക്കാൻ കഴിയാത്ത വിധം തകർന്നു.
ഇതിനിടെ മലപ്പുറം കൂരിയാട് കഴിഞ്ഞദിവസം ദേശീയപാത 66ന്റെ അപ്രോച്ച് റോഡ് തകർന്ന സ്ഥലത്ത് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം പരിശോധിച്ചു, ഡോ. അനിൽ ദീക്ഷിത്ത് (ജയ്‌പൂർ). ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.
അതേസമയം ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്‌ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. വാർത്തയറിഞ്ഞ ഉടൻ ദേശീയ പാത അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നതായും മന്ത്രി അറിയിച്ചു.
<BR>
TAGS : MUD SLIDE | KANNUR
‘SUMMARY : Landslide again at the site where the hill was dug for the national highway in Kuppam, Kannur; locals block the road in protest
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്എഫ്ഐ, ഐസ, ഡിഎസ്എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…