ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ഷിരാഡി ഘട്ടിൽ ദേശീയപാത 75-ലെ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ച രാവിലെയോടെയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. ദൊഡ്ഡത്തോപ്പിലിന് സമീപമായിരുന്നു സംഭവം. രണ്ട് കാറുകളും ഒരു ടിപ്പറും ഒരു ടാങ്കറും ചെളിയിൽ കുടുങ്ങി. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മണ്ണിടിച്ചിലിനെ തുടർന്ന് ഷിരാഡി ഘട്ടിലെ ദേശീയപാത 75 അടച്ചതിനാൽ കിലോമീറ്ററുകളോളം വാഹന ഗതാഗതം സ്തംഭിച്ചു. റോഡിലെ മണ്ണ് നീക്കം ചെയ്യുന്നത് വരെ ഗതാഗതം നിരോധിക്കുമെന്നും, റോഡ് ഉപയോഗയോഗ്യമാക്കിയ ശേഷം മാത്രമേ ഗതാഗതത്തിനായി തുറക്കുള്ളുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഷിരാഡി ഘട്ട് – ബെംഗളൂരുവിനെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന എൻഎച്ച് 75-ൻ്റെ ഭാഗം – ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമാണ്. 2009നും 2021നും ഇടയിൽ, സംസ്ഥാനത്ത് ഉണ്ടായ 1,272 ഉരുൾപൊട്ടലിൽ ഏറ്റവും കൂടുതൽ ഉണ്ടായത് ഉത്തര കന്നഡ ജില്ലയിലാണ് (439). പിന്നാലെ ശിവമൊഗ (356), ചിക്കമഗളൂരു (193), ഉഡുപ്പി (99), ദക്ഷിണ കന്നഡ (88), കുടക് (79) ) ഹാസൻ (18) എന്നിവിടങ്ങളിലും കൂടുതൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു.
TAGS: KARNATAKA | LANDSLIDE
SUMMARY: Landslide brings traffic to halt on Shiradi Ghat amid heavy rainfall
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവില്‍ മാറ്റംവരുത്തി ഹൈക്കോടതി. ദേശീയ പാതയ്ക്ക് അരികിലെ പമ്പുകള്‍ തുറന്നുകൊടുക്കണമെന്നും ആർക്ക്…
തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു. നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ്…
ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്നുള്ള കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ…
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…