ബെംഗളൂരു: കർണാടക ഉത്തര കന്നഡ ജില്ലയിലെ അങ്കോള ശിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനുവേണ്ടി രക്ഷാപ്രവർത്തനം തുടരുന്നു. ലോറി പുഴയിലേക്ക് വീണിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേവിയുടെ ഡൈവർമാർ പുഴയിലിറങ്ങി പരിശോധിച്ചതായി ഉഡുപ്പി ഡെപ്യുട്ടി കമ്മീഷണർ അറിയിച്ചു. നേവി, എൻ.ഡി.ആർ.എഫ്, പോലീസ് സംഘം തിരച്ചലിൽ സജീവമാണ്. രാത്രി 9 വരെ രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനം. സാങ്കേതിക വിദഗ്ധര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. നേവിയുടെ എട്ട് അംഗ സംഘവും തെരച്ചിലിനായി എത്തിയിട്ടുണ്ട്.
പ്രദേശത്ത് മണ്ണിടിച്ചലിനുള്ള സാധ്യത നിലനിൽക്കുന്നത് രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി അധികൃതർ പറയുന്നു. അവസാനമായി ലോറിയിൽ നിന്നും ജിപിഎസ് സിഗ്നൽ ലഭിച്ചടുത്താണ് ഇപ്പോൾ മെറ്റൽ ഡിക്ടറ്ററുകൾ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. ലോറി ഉടമ, അർജുൻ്റെ ബന്ധുക്കൾ എന്നിവർ സംഭവസ്ഥലത്തുണ്ട്.
<BR>
TAGS : LATEST NEWS | LANDSLIDE
SUMMARY : Uttara Kannada Landslide; Confirmation that the lorry did not fall into the river, search continues
ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.…
തിരുവനന്തപുരം: കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു. ചൊവ്വാഴ്ച രാത്രി 10.10ന് വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ ട്രാക്കിൽ പ്രവേശിച്ച…
ന്യൂഡല്‍ഹി: യു.എസ് വാർത്താവിനിമയ സാറ്റലൈറ്റും വഹിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) ബ്ലൂബേഡ് ബ്ലോക്ക്-2 ബഹിരാകാശ പേടകം ബുധനാഴ്ച…
അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹ്മദ് അല്‍ ഹാദദും നാല് ഉന്നത ഉദ്യോഗസ്ഥരുമടക്കം 8 പേര്‍…
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച…