സാധ്യമായ എല്ലാ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തി വരുകയാണ്. നിരവധി പേർക്ക് പരുക്കേറ്റ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ ടീമുകള്‍ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
ഉരുൾപൊട്ടലിൽ സഹായ വാഗ്ദാനവുമായി തമിഴ്നാടും മുന്നോട്ടുവന്നു. സാധ്യമായ സഹായങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനാവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ നൽകാൻ തയ്യാറാണെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു.
പിആർഡി മീഡിയ കൺട്രോൾ റൂം തുറന്നു
വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ജില്ലാതല മീഡിയ കൺട്രോൾ റൂമും തിരുവനന്തപുരത്ത് പിആർഡി ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തിൽ സംസ്ഥാനതല മീഡിയ കൺട്രോൾ റൂമും തുറന്നു. വയനാട്ടിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സർക്കാരിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണു മീഡിയ കൺട്രോൾ റൂം പ്രവർത്തിക്കുക.
വയനാട് ജില്ലാ കൺട്രോൾ റൂം നമ്പർ – 0483-2734387
സംസ്ഥാനതല മീഡിയ കൺട്രോൾ റൂം നമ്പർ – 0471 2327628, 2518637
ചൂരൽമലയിൽ കൺട്രോൾ റൂ തുറന്നു
മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക് തല ഐആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.
കൺട്രോൾ റൂം നമ്പറുകൾ
ഡെപ്യൂട്ടി കളക്ടർ – 8547616025
തഹസിൽദാർ, വൈത്തിരി – 8547616601
കൽപ്പറ്റ ജോയിൻ്റ് ബിഡിഒ ഓഫീസ് – 9961289892
അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ – 9383405093
അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ – 9497920271
വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ – 9447350688
<BR>
TAGS : WAYANAD LANDSLIDE
SUMMARY : Landslide: Death toll rises, 44 bodies found, medical team to Wayanad