ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്നു മംഗളൂരുവിൽ മണ്ണിടിച്ചിലിൽ രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടിടങ്ങളില്‍ രണ്ട് വീടുകള്‍ തകര്‍ന്നാണ് അപകടമുണ്ടായത്. ഒരു കുട്ടിയും 65 വയസുകാരിയുമാണ് മരിച്ചത്.
മഞ്ചനാടി മോണ്ടെപദാവുവിലെ കോടി കൊപ്പാലയിൽ വീടിന് മുകളില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ പൂജാരിയാണ് മരിച്ചത്. കാന്തപ്പയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകൻ സീതാറാം പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. സീതാറാമിന്റെ ഭാര്യ അശ്വിനിയും 3 ഉം 2 ഉം വയസ്സുള്ള രണ്ട് കുട്ടികളും ഉറങ്ങുകയായിരുന്നു. അവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. എന്‍ഡിആര്‍എഫ് സംഘം അടക്കം എത്തി ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.
മറ്റൊരു സംഭവത്തില്‍ ഉള്ളാൾ താലൂക്കിലെ ബെല്ല ഗ്രാമത്തിനടുത്തുള്ള കാനകെരെയിൽ നൗഷാദിന്റെ മകൾ മൂന്ന് വയസുക്കാരി നയീമ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ വീടിന്‍റെ ചുവരിടിഞ്ഞാണ് അപകടമുണ്ടായത്.
മംഗളൂരുവിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. കുമ്പള, കല്ലാപ്പ്, ധർമ്മ നഗര, തലപ്പാടി, വിദ്യാനഗർ എന്നിവിടങ്ങളിലെ വീടുകളിലും കടകളിലും വെള്ളം കയറി. മംഗളൂരു- കാസറഗോഡ് ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി.
<BR>
TAGS : HEAVY RAIN, MANGALURU, LANDSLIDE
SUMMARY : Landslide due to heavy rains; Two people including a three-year-old girl die in Mangaluru
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…