മുല്ലൻപുർ (പഞ്ചാബ്): ഐപിഎല്‍ 18-ാം സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം നേടിയാണ് കോഹ്ലിയും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം 10 ഓവര്‍ ബാക്കിനില്‍ക്കേ ആര്‍സിബി മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 14.1 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ആർ.സി.ബി 10 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. ഫിൽ സാൾട്ട് 27 പന്തിൽ മൂന്നു സിക്സും ആറു ഫോറുമടക്കം 56 റൺസെടുത്തു. നായകൻ രജത് പാട്ടീദാർ എട്ടു പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു. വിരാട് കോഹ്ലി (12 പന്തിൽ 12), മായങ്ക് അഗർവാൾ (13 പന്തിൽ 19) എന്നിവരാണ് പുറത്തായ താരങ്ങൾ.
ഐപിഎല്ലില്‍ ആര്‍സിബിയുടെ നാലാം ഫൈനലാണിത്. 2016-ന് ശേഷം ഇതാദ്യമായാണ് ആര്‍സിബി ഫൈനലിലെത്തുന്നത്. നേരത്തെ, മൂന്നു തവണ ബെംഗളൂരു ഐ.പി.എൽ ഫൈനലിലെത്തിയെങ്കിലും കിരീടം അകന്നുനിന്നു. ജൂൺ മൂന്നിനാണ് കലാശപ്പോര്. തോറ്റെങ്കിലും പഞ്ചാബിന് ഫൈനലിലെത്താൻ ഇനിയും അവസരമുണ്ട്. ഞായറാഴ്ചത്തെ രണ്ടാം ക്വാളിഫയർ ജയിച്ചാൽ മതി. ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ മത്സര വിജയികളെ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് നേരിടും.
<BR>
TAGS ; IPL, ROYAL CHALLENGERS BENGALURU
SUMMARY : IPL; Royal Challengers Bangalore in final; Easy win against Punjab by eight wickets
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…
തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച് രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…
ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്.…
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍…
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് ജില്ലാ കളക്ടർ.…
മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ…