ജമ്മു കാശ്മീരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേർ മരിച്ചു. ശ്രീനഗർ-ജമ്മു കശ്മീർ പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഗതാഗതം പൂർണ്ണമായും സ്തംഭിച്ചതായി അധികൃതർ പറഞ്ഞു. നൂറിലധികം പേർ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മിന്നല്‍ പ്രളയവും തുടർച്ചയായ മഴയും കാരണം നിരവധിയിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
ദേശീയപാതയിലെ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. പ്രളയ ബാധിത മേഖലകളില്‍ നിന്ന് 100 ലധികം ആളുകളെ രക്ഷപ്പെടുത്തി എന്ന് അധികൃതർ അറിയിച്ചു. റംബാനിലെ സെരി ബാഗ്ന എന്ന ഗ്രാമത്തിലാണ് മേഘവിസ്ഫോടനം സംഭവിച്ചത്. ഗ്രാമത്തില്‍ രക്ഷാപ്രവർത്തനം തുടരുകയാണെന്നും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
TAGS : LAND SLIDE
SUMMARY : Landslide in Jammu and Kashmir; Three dead
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള പതിനേഴ് സീറ്റില്‍ പതിനൊന്നിലും സിപിഎം മത്സരിക്കും. സിപിഐയും ആർജെഡിയും…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200…
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…