ബെംഗളൂരു: ഷിരാഡി ഘട്ടിൽ മണ്ണിടിച്ചിൽ. യട്ടിനഹല്ല-സകലേഷ്‌പുര സെക്ടറിൽ ദേശീയ പാത 75ൽ ശനിയാഴ്ച രാവിലെയാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്ന് മംഗളൂരു – ബെംഗളൂരു ഹൈവേയിൽ വാഹനഗതാഗതം തടസപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളും മണ്ണിടിച്ചിൽ കാരണം തകർന്നു.
കർണാടക ഹൈവേ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ചെളി നീക്കം ചെയ്യുകയാണ്. ഞായറാഴ്ച രാവിലെയോടെ റോഡ് ഗതാഗതയോഗ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
TAGS: KARNATAKA | LANDSLIDE
SUMMARY: Landslide on Shiradi ghat, vehicles stranded
കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…
കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. വിഷ ബാധ ഏറ്റതിനെതുടര്‍ന്ന്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ…
കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…