കാസറഗോഡ്: ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു. അതിശക്തയമായ മഴയെ തുടർന്ന് ബേവിഞ്ചയിലെ ബസ് സ്റ്റോപ്പിന് മുകളിലേക്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വിഴുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ ആളില്ലാഞ്ഞതിനാലാണ് ദുരന്തം ഒഴിവായത്. സംഭവത്തിന് പിന്നാലെ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ഥലത്തെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാലാണ് മുൻകരുതല്‍ എടുത്തത്. ഇത്തരം സംഭവ വികാസങ്ങള്‍ പ്രദേശത്ത് ആവർത്തിക്കുകയാണ്. മഴയ്ക്ക് ശമനമില്ലാത്തതിനാല്‍ മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് വീണ്ടും ചെറിയ തോതില്‍ മണ്ണ് താഴേയ്ക്ക് പതിക്കുന്നുണ്ട്. ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യലും അപകടകരമാണ്. നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പലയിടങ്ങളിലും വിളളല്‍ കണ്ടെത്തി. അതിനാല്‍ മണ്ണ് നീക്കം ചെയ്യല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
SUMMARY : Landslide on Kasaragod National Highway again
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…