എല്ലാതരം തടിലോറികൾ, മണൽ ഗതാഗതവാഹനങ്ങൾ, 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്ക് വാഹനങ്ങൾ, ബുള്ളറ്റ് ടാങ്കറുകൾ, ഷിപ്പ് കാർഗോ കണ്ടെയ്‌നറുകൾ, ട്രക്കുകൾ എന്നിവയ്ക്കാണ് നിരോധനം ബാധകം. അതേസമയം എൽപിജി, ഇന്ധന വിതരണം, പാൽ വിതരണം, സർക്കാർജോലിക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ, മൾട്ടി ആക്സിൽ ബസുകൾ ഉൾപ്പെടെയുള്ള സ്കൂൾ, കോളേജ്, പൊതു യാത്രാവാഹനങ്ങൾ എന്നിവയ്ക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
നിയന്ത്രണം ശക്തമാക്കുന്ന ത്തിന്റെ ഭാഗമായി കുടകിലൂടെ കടന്നുപോകുന്ന ദേശീയപാത 275-ലെ കുശാൽനഗർ, സാംപാജെ അതിർത്തികളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. രാത്രികാലങ്ങളിൽ ചെക്ക്പോസ്റ്റുകളിലും റോഡുകളിലും 24 മണിക്കൂറും നിരീക്ഷണവും പട്രോളിങ്ങും ഉണ്ടാകും.
SUMMARY: Landslide possibility; Heavy vehicle ban extended in Kodagu