തൃശൂർ: തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയത് ലേസർ ആക്രമണം മൂലമെന്ന് പാറമേക്കാവ് ദേവസ്വം. പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചു. ഇതാണ് ആന ഓടാൻ കാരണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ലേസർ അടിച്ചതിൽ ചില സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവർ പറഞ്ഞു. ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങിൽ ഉണ്ടെന്നും ഇത്തരം റീലുകൾ സഹിതം പോലീസിന് പരാതി നൽകുമെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
ആന വിരണ്ടോടിയ സംഭവത്തിൽ 42 പേർക്ക് പരുക്കേറ്റിരുന്നു. ഊട്ടോളി രാമന്‍ എന്ന ആനയാണ് പൂരത്തിനിടെ പാണ്ടി സമൂഹം മഠം എം.ജി റോഡിലേക്കുള്ള വഴിയിലൂടെ വിരണ്ടോടിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരുക്കേറ്റത്. എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ നിയന്ത്രണ വിധേയമാക്കിയത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
<br>
TAGS : THRISSUR POORAM | ELEPHANT
SUMMARY : ‘Laser was shot into the eyes of elephants during Thrissur Pooram’; Paramekkavu Devaswom alleges
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത…
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന്…
ബെംഗളൂരു: കുടകിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. സെകാർപേട്ടയിലെ ഹുസെ ഗ്രാമത്തിൽ നിന്നുള്ള പൊന്നപ്പ (61) ആണ് കൊല്ലപ്പെട്ടത്. കാപ്പിത്തോട്ടം…