വ്യോമസേന അപകടത്തിൽ മരിച്ച ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് സിദ്ധാർഥ് യാദവിന് വിട ചൊല്ലി ജന്മനാട്. ഭലജി മജ്റയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഗുജറാത്തിലെ ജാംനഗറിൽ മൂന്നാം തീയതി വ്യോമസേന വിമാനം തകർന്നാണ് സിദ്ധാർഥ് മരിച്ചത്. സാങ്കേതിക തകരാറുകൾ കാരണം ജനസാന്ദ്രതയേറിയ പ്രദേശത്ത് വീഴേണ്ട വിമാനം വിജനമായ സ്ഥലത്ത് എത്തിക്കാനും സൈനിക വിമാനം തകരും മുൻപ് സഹ പൈലറ്റിനെ രക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചു.
രാത്രിയിലെ പരിശീലന പറക്കലിനായി വ്യോമസേന സ്റ്റേഷനിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടാവുന്നത്. സിദ്ധാർഥിന്റെ വിവാഹ നിശ്ചയം 23-നായിരുന്നു നവംബർ രണ്ടിന് വിവാഹം നടത്താനും നിശ്ചയിച്ചിരുന്നു. മകൻ അഭിമാനമാണെന്ന് സിദ്ധാർഥിന്റെ രക്ഷിതാക്കൾ പ്രതികരിച്ചു. പ്രതിശ്രുത വധു സാനിയയെ മകളെ പോലെ നോക്കുമെന്നും അവർ പറഞ്ഞു.
TAGS: NATIONAL
SUMMARY: Last rites of Ltnt. Sidharth completed
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…