LATEST NEWS

ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കാത്ത കുട്ടികള്‍ കുറവ് കേരളത്തില്‍, പിന്നില്‍ കര്‍ണാടക; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഹൈസ്‌കൂള്‍ തലത്തില്‍ പാതിവഴിയില്‍ പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഏറ്റവും കുറവ് കേരളത്തില്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയാണ് ഏറ്റവും കൂടുതല്‍ കൂട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സംസ്ഥാനം. ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ് കര്‍ണാടകയിലെ കണക്ക്.

ഒമ്പത്, പത്ത് ക്ലാസുകളില്‍ എത്തുമ്പോഴേക്കും കുട്ടികള്‍ പഠനം നിർത്തുകയാണ്. ഇങ്ങനെ പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികളുടെ ദേശീയ ശരാശരി 14.1 ശതമാനമാണ്. കര്‍ണാടകയില്‍ ഇത് 22.2 ശതമാനമാണെന്നാണ് കണക്കുകള്‍. അതേസമയം, കേരളത്തില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത കുട്ടികളുടെ നിരക്ക് 3.4 ശതമാനം മാത്രമാണ്. തമിഴ്‌നാട് 7.8 ശതമാനം, തെലങ്കാന 11.43, ആന്ധ്ര പ്രദേശ് 12.48 എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കണക്കുകള്‍.

ദേശീയ തലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കര്‍ണാടകയേക്കാള്‍ മോശം അവസ്ഥയാണ് ബിഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളത്. ബിഹാറില്‍ 25.63 ശതമാനം കുട്ടികള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നില്ല. അസമില്‍ ഇത് 25.07 ശതമാനമാണ്. പശ്ചിമ ബംഗാളില്‍ 17.87 ശതമാനം കുട്ടികള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല എന്നാണ് റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്.

SUMMARY: Kerala has the fewest number of children who have not completed high school, followed by Karnataka; latest report by the Union Education Ministry

NEWS BUREAU

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

5 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

6 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

7 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

8 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

8 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

9 hours ago