LATEST NEWS

ബോളിവുഡിലെ ആദ്യകാല സൂപ്പർസ്റ്റാർ, പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയിലെ നായിക; കാമിനി കൗശല്‍ അന്തരിച്ചു

മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍ തിളങ്ങിയ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് കാമി കൗശല്‍. സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് ആരംഭിച്ച കാമിനിയുടെ കലാജീവിതം ബോളിവുഡിന്റെ എല്ലാ വളര്‍ച്ചകളും മാറ്റങ്ങളും സാക്ഷ്യം വഹിച്ചതാണ്.

പാകിസ്താനിലെ ലാഹോറിലാണ് നടിയുടെ ജനനം. ഇന്ത്യന്‍ ബ്രയോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത സസ്യശാസ്ത്രജ്ഞന്‍ പ്രൊഫ. ശിവ് റാം കാശ്യപിന്റെ മകളാണ്. 1946-ല്‍ ചേതന്‍ ആനന്ദിന്റെ ‘നീച്ചേ നഗര്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാംദിയോര്‍ പുരസ്‌കാരം നേടി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്. മോണ്ട്രിയാല്‍ ഫിലിം ഫെസ്റ്റിവലില്‍ കാമിനിയുടെ പ്രകടനത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു.

ഏഴ് പതിറ്റാണ്ട് നീണ്ടതാണ് കാമിനിയുടെ അഭിനയ ജീവിതം. ദിലീപ് കുമാര്‍, രാജ് കപൂര്‍ തുടങ്ങി ആമിര്‍ ഖാനും ഷാഹിദ് കപൂറും വരെയുള്ള ബോളിവുഡിലെ ഇതുവരെയുള്ള തലമുറകള്‍ക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട് കാമിനി കൗശല്‍. ആഗ്, ഷഹീദ്, നദിയാ കെ പാര്‍ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. 40-കളില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളായിരുന്നു.

ദോ ബായ്, ശഹീദ്, സിദ്ധി, ശബ്‌നം, ബഡേ സര്‍ക്കാര്‍, ജെയ്‌ലര്‍, ആര്‍സൂ, നദിയാ കെ പാര്‍ തുടങ്ങിയ സിനിമകളില്‍ നായികയായി കയ്യടി നേടി. 1963-ഓടെ സ്വഭാവ വേഷങ്ങളിലേക്ക് മാറി. ‘ദോ രാസ്‌തേ’, ‘പ്രേം നഗര്‍’, ‘മഹാചോര്‍’ തുടങ്ങിയ സിനിമകളില്‍ തുടര്‍ന്നും തിളങ്ങി. കരിയറിന്റെ അവസാന വര്‍ഷങ്ങളില്‍, ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്‌സ്പ്രസ്’, ഷാഹിദ് കപൂറിന്റെ ‘കബീര്‍ സിംഗ്’ തുടങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളിലും അവര്‍ അഭിനയിച്ചു. ആമിര്‍ ഖാന്റെ ‘ലാല്‍ സിങ് ഛദ്ദ’യിലെ അതിഥിവേഷത്തിലാണ് അവര്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്.
SUMMARY: Legendary actress Kamini Kaushal passes away

NEWS DESK

Recent Posts

‘നല്ല പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല, കളിക്കുമ്പോൾ നോക്കി കളിക്കണം’; സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ

കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…

8 minutes ago

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…

39 minutes ago

സ്വര്‍ണവിലിയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ്…

1 hour ago

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…

2 hours ago

റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…

3 hours ago

സർഗ്ഗധാര കഥയരങ്ങ് 25ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…

4 hours ago